
25 വര്ഷം അമ്മയിൽ പ്രവർത്തിച്ച നടൻ ഇടവേള ബാബു ഇപ്പോൾ തനിക്കുണ്ടായ ഒരു വിഷമകരമായ സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, അമ്മയുടെ ജനറൽ സെക്രട്ടറി ആയിരുന്നു ഇടവേള ബാബു, ഈ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ആറുവർഷമായി നിലനിൽക്കുന്ന ആളാണ് മോഹൻലാൽ, ലാലേട്ടനാണ് ഓരോ രേഖകളിലും ഒപ്പിടുന്നത്. പലപ്പോഴും അദ്ദേഹം അത് വായിച്ചുനോക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നിയിട്ടുണ്ട് ഇടവേള ബാബു പറയുന്നു. സത്യത്തിൽ അദ്ദേഹത്തിന് അതൊരു വിശ്വാസമായിരിക്കും

താരനിശകളുടെ സംവിധാനം മുതൽ ഓഫീസ് ബോയ് യുടെ ജോലി വരെ ചെയ്യുന്നുണ്ട്. മധു സാർ മുതൽ ഷെയിൻ നിഗം വരെയുള്ളവർ അവരുടെ ഏറ്റവും അടുത്തയാളോടെന്ന പോലെ സംസാരിക്കും. ഇത്തരം അനുഭവങ്ങൾ ഞാനൊരു നടൻ മാത്രമായിരുന്നെങ്കിൽ കിട്ടണമെന്നില്ല. ഞാൻ എന്നെക്കാൾ കൂടുതൽ സ്നേഹിച്ചിട്ടുള്ളത് അമ്മ സംഘ്ടനയെയാണ്, അതുകൊണ്ടായിരിക്കും അതിൽ എന്ത് പ്രശ്നം വന്നാലും എനിക്ക് ഒരു വേവലാതിയായി മാറുന്നത്.

സെറ്റിലെ പ്രശ്നങ്ങൾ മുതൽ താരങ്ങളുടെ പ്രതിഫലകാര്യങ്ങള് വരെ. ആരെയും പിണക്കാതെ പരിഹരിക്കാനാണ് ശ്രമം. ഞാൻ കാരണം ഒരു ഷൂട്ടും നിർത്തിവച്ചിട്ടില്ല.എന്നാൽ പുതുതലമുറയിലെ ചില നടന്മാരുടെ വാക്കുകൾ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്, ഒരു പ്രധാന നടന്റെ മകൻ അദ്ദേഹവും ഒരു നടൻ ആണ്, അദ്ദേഹത്തിന്റെ അച്ഛൻ അമ്മയില് നിന്ന് ഇൻഷുറൻസ് സഹായവും കൈനീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും അദ്ദേഹത്തിന്റെ മകനും നടനുമായ വ്യക്തി ഒരു സെറ്റിലിരുന്നു പറഞ്ഞു.എന്തിനാണ് നമ്മൾ അമ്മയിൽ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ എന്ന്. അതെന്നെ ഒരുപാട് വിഷമിപ്പിച്ചു, ചിലപ്പോൾ പഴയ താരങ്ങളോട് അത്രക്ക് വിലയെ പുതിയനടന്മാർക്ക് ഉണ്ടാകൂ അതാകാം അങ്ങനെ ആ നടൻ പറഞ്ഞത് , ഇടവേള ബാബു പറയുന്നു,












