ചിത്രത്തിന് ക്ലാപ്പ് അടിച്ചു ജോജു ജോർജ്! ജിത്തുജോസഫിന്റെ പുതിയ ചിത്രം ‘വലതു വശത്തെ കള്ളന്’ തുടക്കം കുറിച്ചു

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്, ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘വലുതവശത്തെ കള്ളനെ’ന്നാണ്. നുണക്കുഴിക്ക് ശേഷ൦ ജീത്തുവിന്റെ പുതിയ പ്രൊജക്റ്റ് ആണ് വലത് വശത്തെ കള്ളൻ. ഇടപ്പള്ളിയില്‍ ത്രീ ഡോട്‌സ് സ്റ്റുഡിയോയിലായിരുന്നു ഈ ചിത്രത്തിന്റെ പൂജ. നടൻ ജോജു ജോര്‍ജായിരുന്നു ചിത്രത്തിന് ക്ലാപ്പടിച്ചത്. സംവിധായകൻ ജീത്തു ജോസഫും, ഭാര്യ ലിന്റയും ചേര്‍ന്നായിരുന്നു ഭദ്രദീപം കൊളുത്തിയത്.

ഈ ചടങ്ങിൽ ലിസ്റ്റിന്‍ സ്റ്റീഫനും ,ഷാജി നടേശനുമടക്കം നിരവധി പേരായിരുന്നു പങ്കെടുത്തത്. ഡിനു തോമസ് ഈലനാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്നായിരുന്നു തിരക്കഥയുടെ പൂര്‍ണരൂപം ഏറ്റുവാങ്ങിയത്. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിലെ നായകനെയും നായികയെയും പരിചയപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും.

വ്യത്യസ്ത ജോണറുകളിലായി സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകൾ ആയിരുന്നു, ഇപ്പോൾ ഈ ഒരു ചിത്രവും ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഈ ചിത്രത്തിന്റെ വിശദമായ കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.