
മിനിസ്ക്രീൻ രംഗത്തൂടെയാണ് നടി നമിത പ്രമോദ് സിനിമയിലേക്ക് എത്തപ്പെട്ടത്, ഇപ്പോൾ നടി സൗബിൻ ഷാഹിറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൗബിൻ ഷാഹിർ, അദ്ദേഹത്തിന്റെ സിനിമകള്‍ താൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്, അതുപോലെയാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ,സിനിമയുമൊക്കെ, അതൊക്കെ കാണുമ്പോള്‍ ഒരിക്കലും അദ്ദേഹം റിലേറ്റബിള്‍ അല്ലാത്ത ആളാണെന്ന് തോന്നിയിട്ടില്ല നമിത പ്രമോദ് പറയുന്നു.

എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൗബിക്ക, ഒരു നടന്‍ എന്ന രീതിയില്‍ എനിക്ക് അദ്ദേഹത്തിനെ ഒരുപാട് ഇഷ്ടമാണ്. സൗബിക്ക ഒട്ടും അംപ്രോച്ചബിള്‍ അല്ലെന്ന് തോന്നില്ല. എപ്പോഴും നമുക്ക് അടുത്ത് നില്‍ക്കുന്ന ആളായിട്ട് മാത്രമാണ് തോന്നുക. അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടൊന്നും എനിക്ക് ഉണ്ടായിട്ടില്ല നമിത പറഞ്ഞു.,
അതേസമയം നമിതയുടെ പുതിയ ചിത്രമാണ് , അജീഷ് പി. തോമസിന്റെ രചനയില്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്ര൦ ‘മച്ചാന്റെ മാലാഖ’, ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് നായകനായി എത്തുന്നത്.നമിതയും സൗബിനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.












