
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ മലയാള ചിത്രത്തിൽ നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻതാര എത്തുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ, ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ പ്രോജക്ടുകളിലൊന്നാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നുത്, നയൻതാര മമ്മൂട്ടിയുമായി 2016-ൽ പുറത്തിറങ്ങിയ “പുതിയ നിയമം” എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്നു ചിത്രമാണിത്. നായികയായ നയൻതാര മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.
അൽഫോൻസ് പുത്രൻ ചിത്രമായ ‘ഗോൾഡ്’ ആണ് നയൻതാരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം.

നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. കൂടാതെ ഇത് മമ്മൂട്ടിയും, മോഹൻലാലും 16 വർഷത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, രൺജി പണിക്കർ, രാജീവ് മേനോൻ തുടങ്ങിയ പ്രമുഖ നടന്മാരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ചിത്രീകരണം ശ്രീലങ്ക, ഷാർജ, അസർബൈജാൻ, ഡൽഹി, കൊച്ചി തുടങ്ങിയ പല സ്ഥലങ്ങളിലായി നടന്നിട്ടുണ്ട്. 150 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ മോഹൻലാലിന്റെ കഥാപാത്രം ഒരു സുപ്രധാന കാമിയോ റോൾ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്, കൂടാതെ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ ചിത്രത്തിന്റെ സഹ-നിർമ്മാതാക്കളാണ്.












