
കൽക്കി 2898 AD യുടെ വൻ വിജയത്തിന് ശേഷം പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ്. മാരുതി സംവിധാനം ചെയ്യുന്ന ഈ ഹൊറർ കോമഡി ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത് നിധി അഗർവാളും മാളവിക മോഹനനുമാണ് .

ഇപ്പോൾ ചിത്രത്തിലെ പ്രഭാസിന്റെ പ്രതിഫലമാണ് ചർച്ചയാവുന്നത് . ചിത്രത്തിൽ പ്രഭാസിന്റെ പ്രതിഫലം 100 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ പ്രഭാസ് 150 കോടിയോളം ചിത്രങ്ങള്‍ക്ക് പ്രതിഫലം ആവശ്യപ്പെടാറുണ്ട്.
എന്നാൽ കൽക്കി , സലാർ , ബാഹുബലി തുടങ്ങിയ പ്രഭാസിന്റെ മാസ് ചിത്രങ്ങളെ പോലല്ല ‘ദ രാജാ സാബ്’ എന്നതിനാലാണ് പ്രതിഫലം കുറയ്ക്കുന്നതെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തുവന്നിരുന്നു .

വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിക്കുന്നത് . പ്രഭാസ് ചിത്രം കാത്തിരിക്കുന്ന താരത്തിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു റൊമൊന്റിക് ഹൊറര്‍ ചിത്രമായ ദ രാജാ സാബ് സംവിധാനം ചെയ്യുന്നത് മാരുതിയാണ്. രാജാ സാബില്‍ അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന പഴയ ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.











