
തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം തീർത്തിരിക്കുകയാണ് ഒരു കൂട്ടം യുവ താരങ്ങൾ. എറണാകുളം നഗരത്തിലെ തിരക്കേറിയ ഒരു ബോയ്സ് ഹോസ്റ്റലിനെ പശ്ചാത്തലമാക്കിയാണ് ‘പ്രകമ്പനം’ കഥ പറയുന്നത്. പണിയിലൂടെ വില്ലനായി വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച സാഗർ സൂര്യയുടെ ഒരു കിടിലൻ മേക്കോവർ തന്നെയാണ് ചിത്രത്തിലുടനീളം നമുക്ക് കാണാനാകുന്നത്. ഗണപതിയുടെ കൈയിലും ക്യാരക്ടർ സേഫ് ആയിരുന്നു. മൂന്നാമത്തെയാൾ അൽ അമീൻ ആണ് സോഷ്യൽ മീഡിയ വീഡിയോകളിലൂടെ താരം ഓൾറെഡി ഫേമസ് ആണെങ്കിലും സിനിമയിലെ കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ അൽ അമീനിന് സാധിച്ചിട്ടുണ്ട്.
വ്യത്യസ്ത സ്ഥലങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ …. അങ്ങനെയുള്ളവർ ഏറെക്കാലം ഒന്നിച്ചു സഹകരിക്കുന്ന ഒരു വേദി കൂടിയാണ് ക്യാംപസ്. ഇത്തരമൊരു ക്യാംപസിൽ അരങ്ങേറുന്ന നിരവധി സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രകമ്പനം’
ചിത്രത്തിൻ്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജേഷ് പാണത്തൂർ ആണ്. നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കോ – പ്രൊഡ്യൂസേർസ് – വിവേക് വിശ്വം ഐ.എം. പി. മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അഭിജിത്ത് സുരേഷ്.











