ഒരിക്കൽ ഈ നടന്റെ ലീലാവിലാസങ്ങൾ താൻ ചൂണ്ടികാണിച്ചു!പലരും അഭിനന്ദിച്ചു, എന്നാൽ വിത്തിൻ സെക്കൻഡ്‌സ് എനിക്ക് നേരെ വിരൽ ചൂണ്ടി, രഞ്ജു രഞ്ജിമാർ

ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം അത് നേരിൽ കണ്ട വ്യക്തിയാണ് ഞാനും എന്റെ സഹപ്രവർത്തകരും

നടൻ ഷൈൻ ടോം ചാക്കോയിൽ നിന്ന് ഉണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഒരിക്കൽ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു, എന്നാൽ വിത്തിൻ സെക്കൻഡിൽ തനിക്ക് നേരെ അവർ വിരൽ ചൂണ്ടിയെന്നും രഞ്ജു പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നതെന്നും വെള്ള പൂശാൻ ചിലരുണ്ടെന്നും രഞ്ജു പറഞ്ഞു.

ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു,ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ, വിത്ത് ഇൻ സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും. ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യപെട്ടു. എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന് എന്നെ സ്‌പ്പോർട്ട് ചെയ്യാൻ ആ നടി മാത്രം ഉണ്ടായിരുന്നു, അവരുടെ പേര് വെളിപ്പെടുത്തുന്നില്ല.

ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് ഇഫാ  അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം അത് നേരിൽ കണ്ട വ്യക്തിയാണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ, രെഞ്ചു പറയുന്നു.