മമ്മൂക്കയുടെ സ്വന്തം ഡയലോഗാണത്! ഏറ്റവും കൂടുതൽ ചാനലിൽ വന്ന മമ്മൂക്ക ചിത്രം ‘തുറുപ്പ് ഗുലാൻ’; ജോണി ആന്റണി

ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറുപ്പുഗുലാന്‍, ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡാൻസിന് കുറിച്ച് തുറന്നു പറയുകയാണ് ജോണി ആന്റണി, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ ഈ വെളിപ്പെടുത്തൽ. ആ സമയത്ത് ‘രാജമാണിക്യം’ വളരെ ഹിറ്റായി നില്‍ക്കുന്ന സമയമാണ്. രാജമാണിക്യത്തിന്റെ നൂറാം ദിവസം അവിടെ ബിരിയാണിയൊക്കെ തരുന്നുണ്ട്. മമ്മൂക്ക തന്നെയാണ് ഭക്ഷണം വിളമ്പുന്നത്, വിളമ്പി എനിക്ക് തരുന്ന കൂട്ടത്തില്‍ ‘ഇതുപോലെ ബിരിയാണി കഴിക്കാന്‍ പറ്റുമോ, എന്ന് അദ്ദേഹം ചോദിച്ചു.

അന്നേരം എന്റെ അവസ്ഥ ആലോചിക്കാൻ കഴിയില്ല, ഞാന്‍ അദ്ദേഹത്തിന്റെ കുട്ടിത്തമാണ് കൂടുതല്‍ അതിലുപയോഗിച്ചിരിക്കുന്നത്. ഡാന്‍സ് ക്ലാസ് എന്ന ഇന്‍ഡ്രൊഡക്ഷന്‍ എന്റേതായിരുന്നു. ഡാന്‍സ് ക്ലാസില്‍ പുള്ളി പോകുന്നത്. അതുണ്ടെങ്കില്‍ പിന്നെ എന്തും ചെയ്യിക്കാം എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു, പിന്നെ ഡാന്‍സ് ദിനേശ് മാഷും ഒക്കെ ചേര്‍ന്ന് പറഞ്ഞുകൊടുത്തു. ധൈര്യമായിട്ട് അങ്ങ് ചെയ്തു. മമ്മൂക്ക അങ്ങ് പൂണ്ട് വിളയാടി. ഈസിയായിട്ടങ്ങ് അഭിനയിച്ചു.

‘ഞാന്‍ മഞ്ജു വാര്യറെ പോലെയോ ഒരു കലാതിലകം ആകില്ലെന്ന് ആര് കണ്ടു’ അതൊക്കെ അദ്ദേഹത്തിന്റെ സ്വന്തം ഡയലോഗാണ്, പിന്നെ അനുഗ്രഹം വാങ്ങുന്ന സീനുണ്ട് അത് നല്ല ഹിറ്റായിരുന്നു. ഇന്നും ഏറ്റവും കൂടുതല്‍ തവണ ചാനലില്‍ വന്ന മമ്മൂക്ക പടം ഗുലാനാണ്,’ ജോണി ആന്റണി പറയുന്നു.