ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു, ചിത്രത്തിന്റെ അണിയറപ്രവർത്തകർ, സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യ സംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രം ഫെബ്രുവരി 21ന്‌ തിയറ്ററുകളില്‍ എത്തുന്നു.ആശിര്‍വാദ് സിനിമാസാണ്‌ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.പാന്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.

ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമായി എത്തുന്ന ഈ ചിത്രത്തിൽ   ഉണ്ണി മുകുന്ദന്‍ ഒരു ഐവിഎഫ് സ്പെഷലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഈ ചിത്രത്തിന്റെ പ്രമേയം തന്നെ, ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ആണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. ചിത്രത്തിൽ നിഖില വിമല്‍ ആണ്‌ നായിക ആയി എത്തുന്നത്.

കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി. ആർഡിഎക്സിനു ശേഷം അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് , ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ്.