
മലയാള സിനിമയിൽ പുതിയ നിർമ്മാണ കമ്പനിക്ക് തുടക്കമിട്ട് സ്വർണലയ സിനിമാസ്. സുദർശനൻ കാഞ്ഞിരംകുളത്തിന്റെ നേതൃത്വത്തിലുള്ള സ്വർണലയ സിനിമാസിന്റെ ആദ്യ ചിത്രമായി സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി തേർഡ് മർഡർ’ തിയേറ്ററുകളിലേക്ക്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.
സുനിൽ ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘റോയ്’, ‘അരികിൽ ഒരാൾ’, ‘ചാപ്‌റ്റേഴ്‌സ്’, ‘വൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം ഒരുക്കുന്ന ചിത്രമാണിത്. സംവിധായകൻ സുനിൽ ഇബ്രാഹിം കഥ അവതരിപ്പിച്ചപ്പോൾ തന്നെ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നുവെന്ന് സുദർശനൻ കാഞ്ഞിരംകുളം പറഞ്ഞു. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് തിയേറ്റർ അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സൈക്കോളജിക്കൽ ത്രില്ലറിന്റെ സസ്പെൻസും അന്വേഷണാത്മക സ്വഭാവവും മുന്നോട്ടുവയ്ക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വി. സാജൻ എഡിറ്റിങ്ങും എം. എസ്. ഫൈസൽ ഖാൻ കഥയും ഒരുക്കുന്നു. മെജോ ജോസഫാണ് സംഗീതവും പശ്ചാത്തല സംഗീതവും. ഷിജു തമീൻസ് പ്രോജക്ട് ഡിസൈനറാണ്. അരുൺ വി. എസ്., മനാഫ് വള്ളക്കടവ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. സുഹൈൽ ഇബ്രാഹിം ചീഫ് അസോസിയേറ്റ് ഡയറക്ടറായും എം. ആർ. വിബിൻ, ഷമീർ എസ്. എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. ജിൻസ് ഭാസ്കറാണ് പ്രൊഡക്ഷൻ കോർഡിനേറ്റർ.
എം. ബാവ പ്രൊഡക്ഷൻ ഡിസൈനും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു. എ. ബി. ജുബിൻ സൗണ്ട് ഡിസൈനും വിനോദ് പി. ശിവറാം സൗണ്ട് മിക്സിങ്ങും കൈകാര്യം ചെയ്യുന്നു. അക്ഷയ പ്രേംനാഥ് വസ്ത്രാലങ്കാരവും രമേഷ് സി. പി. ഡി.ഐ.യും നിർവഹിക്കുന്നു. ഐ.വി. എഫ്.എക്സാണ് കൊച്ചിയിൽ വി.എഫ്.എക്സ് ഒരുക്കുന്നത്. പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരാണ്. ഷാലു പേയാട് സ്റ്റിൽസും ദുബായിലെ ഫണൽമീഡിയ പബ്ലിസിറ്റിയും കൈകാര്യം ചെയ്യുന്നു. പ്രതീഷ് ശേഖറാണ് പി.ആർ.ഒ.












