വൻ മൗത് പബ്ലിസിറ്റി നേടി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം

Rekhachithram Running Successfully,

വമ്പൻ മൗത് പബ്ലിസിറ്റി നേടി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം.ആസിഫ് അലിയും അനശ്വര രാജനും ഒപ്പം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ടിരിക്കുന്നു .തീവ്രവും ആകർഷകവുമായ ചിത്രത്തിൻറെ മുഖ മുദ്ര ഗൃഹാതുരത്വവും പുതുമയും കലർന്ന മിസ്റ്ററിയാണ്.ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൻറെ സ്വന്തം താര രാജാവ് മമ്മൂട്ടി രേഖാചിത്രത്തിൻറെ ഭാഗമാണോ അല്ലയോ എന്നതിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു .എന്നാൽ രേഖാചിത്രത്തിലെ താരങ്ങളുടെ അഭിമുഖത്തിൽ അതൊന്നും തന്നെ വ്യക്തമായിരുന്നില്ല .ഒരു നടൻ എന്ന നിലയിൽ അതേകുറിച്ച് പറയാൻ കഴിയില്ലെന്നും ആസിഫ് അലി വ്യക്തമാക്കിയിരുന്നു.ചിത്രത്തിൻറെ സംവിധായകൻ ജോഫിൻ ടി ചാക്കോ തന്നെ പിന്നീട് വെളിപ്പെടുത്തലുമായി വന്നിരുന്നു.മമ്മൂട്ടി യുടെ പൂർണ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഈ ചിത്രം സാധ്യമായത് എന്നും അതിനു നന്ദി പറയുന്നു എന്നുമാണ് സംവിധായകൻ വ്യക്തമാക്കിയത് .

മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്. മുജീബ് മജീദിൻ്റെ ഗാനങ്ങളും സമീറ സനീഷിൻ്റെ വസ്ത്രാലങ്കാരവും ചിത്രത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞതാകുന്നു