അവറാച്ചൻ ആൻഡ് സൺസ് നാളെ തിയേറ്ററുകളിൽ; ബുക്കിങ് ആരംഭിച്ചു

ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന കുടുംബചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ നാളെ മുതൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ നർമ്മത്തിനൊപ്പം വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറിനും ട്രെയിലറിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി മാജിക് ഫ്രെയിംസിന്റെ സിഫ് കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്കും പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

ബിജു മേനോനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമ്മാതാവ്. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും സനൽ ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു. അഖിൽ യശോധരനാണ് ലൈൻ പ്രൊഡ്യൂസർ. അജി കുറ്റിയാനി കലാസംവിധാനവും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്യുന്നു.

ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറാണ്. ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഓസ്റ്റിൻ എബ്രഹാം ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടറുമാണ്.

ബബിൻ ബാബുവാണ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബിജിത് ധർമടം സ്റ്റിൽസ് ഒരുക്കുന്നു. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റാണ് മാർക്കറ്റിംഗ് നിർവഹിക്കുന്നത്. ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും ബ്രിങ് ഫോർത്ത് പരസ്യപ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു. പ്രോമൈസ് സ്റ്റുഡിയോസാണ് വി.എഫ്.എക്സ്. ടെൻ പോയിന്റാണ് പബ്ലിസിറ്റി ഡിസൈൻ. പ്രതീഷ് ശേഖറാണ് പി.ആർ.ഒ. കുടുംബബന്ധങ്ങളും നർമ്മവും വൈകാരികതയും പ്രമേയമാക്കുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ നാളെ പ്രേക്ഷകർക്ക് മുന്നിലെത്തും.