
ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗാനങ്ങൾക്കും ടീസറിനും ട്രെയിലറിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രായഭേദമന്യേ കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രമെന്ന പ്രതീക്ഷയാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ നായകനാകുന്ന കുടുംബചിത്രമെന്ന പ്രത്യേകതയും ‘അവറാച്ചൻ ആൻഡ് സൺസിനുണ്ട്’. നവാഗതനായ തമ്പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടാനായിട്ടുണ്ട്.
നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം കുടുംബബന്ധങ്ങളും ജീവിതസാഹചര്യങ്ങളും കോർത്തിണക്കിയ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമ്മാണം നിർവഹിക്കുന്നത്. സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സനൽ ദേവാണ് സംഗീത സംവിധാനം.
അഖിൽ യശോധരൻ ലൈൻ പ്രൊഡ്യൂസറും അജി കുറ്റിയാനി ആർട്ട് ഡയറക്ടറുമാണ്. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവരും സൗണ്ട് മിക്സിങ് വിഷ്ണു സുജാതനും നിർവഹിക്കുന്നു. ഡിക്‌സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറായും ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ഓസ്റ്റിൻ എബ്രഹാം ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബുവാണ്. ബിജിത് ധർമടമാണ് സ്റ്റിൽസ് ഒരുക്കിയിരിക്കുന്നത്. സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റാണ് മാർക്കറ്റിംഗ് നിർവഹിക്കുന്നത്. ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും ബ്രിങ് ഫോർത്ത് പരസ്യപ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു. പ്രോമൈസ് സ്റ്റുഡിയോസാണ് വി.എഫ്.എക്സ് ഒരുക്കുന്നത്. ടെൻ പോയിന്റാണ് പബ്ലിസിറ്റി ഡിസൈൻ. പ്രതീഷ് ശേഖറാണ് പി.ആർ.ഒ. ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ചിത്രമായാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.












