
നിരവധി പേരെ അലട്ടുന്ന പ്രശ്‌നമാണ് അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഉദാസീനമായ ജീവിതശൈലി വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതിലൊന്നാണ് അമിതവണ്ണം. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണവുമൊക്കം ഭാരം കൂടുന്നതിന് കാരണമാകുന്നു. അമിതവണ്ണമുള്ളവരില്‍ കണ്ട് വരുന്ന പ്രധാനപ്രശ്‌നമാണ് അടിവയറ്റിലെ കൊഴുപ്പ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം…
ഉലുവയില്‍ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഗാലക്റ്റലോമന്‍. ഇത അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിഭവങ്ങള്‍ക്കും മണവും രുചിയും ലഭിക്കാന്‍ സഹായിക്കുന്ന ചേരുവയാണ് കറുവപ്പട്ട. വയറിന്റെ ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാന്‍ കറുവപ്പട്ട സഹായിക്കും. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്ന ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാണ്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ജീരക വെള്ളം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആന്തരിക അവയവങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ജീരകത്തില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു. ഗ്രീന്‍ ടീയുടെ എന്‍സൈം ഗുണങ്ങള്‍ കാര്‍ബോഹൈഡ്രേറ്റിന്റെ പോഷക ആഗിരണത്തെ നിയന്ത്രിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. ഗ്രീന്‍ ടീ വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങളില്‍ പറയുന്നു.











