മദ്രസയിൽ പോയി പഠനം നടത്തിയവരാണ് കഞ്ചാവ്, എം ഡി എം കടത്ത് കേസുകളിലെ പ്രതികൾ; കെ ടി ജലീലിന്റെ വിവാദ പരാമർശനത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ മറുപടി

കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ മുസ്ലിം സമുദായത്തിനെതിരായ പ്രസംഗത്തിനെതിരെ വിമർശനവുമായി മുസ്ലിം സംഘടനകൾ രംഗത്ത്,ജലീൽ നടത്തിയ പരാമർശ പ്രസ്‌താവന എന്ന് പറയുന്നത്, മദ്രസയിൽ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നത് എന്നായിരുന്നു.എന്നാൽ മതത്തിൻറെ പേരിൽ വേർതിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും, ഇത്തരം അഭിപ്രായങ്ങൾ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും,ജലീലിന്റെ പ്രസ്താവനക്ക് സമസ്ത മറുപടി നൽകി. അതുപോലെ കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിനു പകരം അതിൽ മതം കലർത്തുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.

അതേസമയം ,മലപ്പുറത്തെ ഇഫ്താർ സംഗമത്തിൽ കെടി ജലീൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. മതപഠനമോ, മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ല, കെടി ജലീൽ കുറ്റപ്പെടുത്തിയിരുന്നു.അതുപോലെ കോളേജുകളിലും ,സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളത് , ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.