പെട്രോളിന്റെ നാട്ടിൽ പെട്രോളിന് തീ പിടിച്ച വില അപ്പോൾ ഇന്ത്യയിലെ കാര്യം പറഞ്ഞു കൊണ്ട് പ്രധാനമന്ത്രിയെ പരിഹസിച്ചിട്ട് കാര്യമുണ്ടോ ?

petrol-price
petrol-price

പെട്രോളിന്റെ നാട്ടിൽ പെട്രോളിന് വില വർധിച്ചത്തോടെ കേവലം ഖുബ്ബൂസിന് മുതൽ പച്ചക്കറിയ്ക്ക് വരെ വില വർധിച്ചിരിക്കുകയാണ്.ഒട്ടുമിക്ക സാധനങ്ങളുടെയും വില പതിനഞ്ചു മുതൽ ഇരുപത് ശതമാനം വരെ വർദ്ധിച്ചതോടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന വലിയ ആശങ്കയിലാണ് പ്രവാസികൾ.കോവിഡ് മഹാ മാരിയ്ക്ക് ശേഷം ഒട്ടുമിക്ക കമ്പനികളിലും ശമ്പള വർദ്ധനവ് ഉണ്ടായിട്ടില്ല.അതെ പോലെ ചില കമ്പനികൾ നിലവിലെ ശമ്പളം വെട്ടി ചുരുക്കുകയും ചെയ്തു.ജോലി ചെയ്തു ലഭിക്കുന്ന ശമ്പളം ഒരു തരത്തിൽ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് മുന്നോട്ട് പോകുന്ന സമയത്ത് വെള്ളിടി പോലെയാണ് സാധനങ്ങൾക്കെല്ലാം തന്നെ വില കൂടിയത്.

shop1
shop1

ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുടുംബത്തിന്റെ കൂടെ താമസിക്കുന്നവരെയാണ്.ഏറെ കുറെ വില വർദ്ധിച്ചത് പാല്‍,പഞ്ചസാര, അരി,മുളക്,മുട്ട, കടല,പറയര്‍,സവാള, എണ്ണ, ഇറച്ചിയും ഇറച്ചിവിഭവങ്ങളും തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് മാത്രമാണ്. വെറും ഒരാഴ്ച കൊണ്ടാണ് സാധന വില കുത്തനെ വർധിച്ചത്.ഈ വില വർദ്ധനയ്ക്ക് കച്ചവടക്കാർ എടുത്ത് പറയുന്നത് പലവിധ കാരണങ്ങളാണ്.മിക്ക രാജ്യങ്ങളിളേയും ഉല്പാദന കുറവും യാത്രാ പ്രശ്നങ്ങളുമാണ് പെട്രോള്‍ വിലയുടെ വർദ്ധനവിന് കാരണമെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്.നിലവിൽ യാത്ര വിലക്കുള്ള രാജ്യങ്ങളിൽ നിന്നും  വിമാനത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ ഇതിന്റെ ചിലവ് വർദ്ധിക്കുന്നതായി ഇവർ ചൂണ്ടി കാണിക്കുന്നു.

 shop-3

shop-3

അതെ പോലെ പ്രധാനമായും ഇനിയും വില വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിച്ചത്തോടെ വില കൂട്ടാതെ തൂക്കം വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടക്കാർ. അതെ പോലെ പ്രവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായ  ഖുബ്ബൂസ് ഒരു പാക്കറ്റില്‍ ആറെണ്ണമായിരുന്നു ഇതിന് മുൻപ് ഉണ്ടായിരുന്നത്.പക്ഷെ എന്നാൽ ഇപ്പോൾ അത് നാലെണ്ണമായി ചുരുക്കിയിരിക്കുകയാണ്.പഴയ വില തന്നെയാണ് ഈടാക്കുന്നത്.പ്രവാസികള്‍ നിലവിൽ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് ആദായ വിൽപ്പനയിൽ വാങ്ങിയ സാധനങ്ങളുടെ പുറത്താണ്.