എനിക്ക് സഹോദരനും, മകനുമുള്ളതുകൊണ്ട് ഞാൻ ആൺപിള്ളേരെ കാണുന്നത് വാത്സല്യത്തോട്! തനിക്കെതിരെ എത്തിയ സൈബർ ആക്രമണങ്ങളെ കുറിച്ച്; മഞ്ജു പത്രോസ്

ഫോൺ നോക്കുമ്പോള്‍ അതിൽ ഞാന്‍ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു. ഫുക്രാന്റി എന്നും പറഞ്ഞ് ട്രോളുകളായിരുന്നു

മിനിസ്ക്രീൻ രംഗത്തും, ബിഗ് സ്ക്രീൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മഞ്ജു പത്രോസ്, ഇപ്പോൾ തനിക്കെതിരെ വന്നിട്ടുള്ള സൈബർ ആക്രമണങ്ങളെ കുറിച്ച് നടി തുറന്നു പറയുകയാണ് , ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ബിഗ് ബോസിൽ ഞാൻ ചെയുന്നത് സൂപ്പർ ആകുമെന്നാണ് ഞാൻ വിചാരിച്ചത്.ബിഗ്‌ബോസിൽ ഇറങ്ങി പിറ്റേദിവസം ആണ് ഇതെല്ലാം കാണുന്നത്. ഫോണ്‍ ഇല്ലല്ലോ. ഞാന്‍ സ്റ്റാര്‍ ആണെന്നും പറഞ്ഞാണ് ഇറങ്ങി വരുന്നത്. ഞാന്‍ അവിടെപ്പോയി വേണ്ടാധീനം കാണിച്ചിട്ടില്ലല്ലോ, മകനെയാണ് ആദ്യം വിളിക്കുന്നത്. അമ്മ കുറച്ച് ദിവസത്തേക്ക് യൂട്യൂബില്‍ കേറണ്ടാന്ന് അവൻ പറഞ്ഞു, പിറ്റേദിവസമാണ് എനിക്ക് ഫോൺ കിട്ടൂന്നത്.

ഫോൺ നോക്കുമ്പോള്‍ അതിൽ ഞാന്‍ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു. ഫുക്രാന്റി എന്നും പറഞ്ഞ് ട്രോളുകളായിരുന്നു. എനിക്ക് സഹോദരനും, മകനും ഉള്ളതിനാല്‍ ഞാന്‍ ആണ്‍പിള്ളേരെ കാണുന്നത് വാത്സല്യത്തോടെയാണ്. അത് ഇവര്‍ക്ക് മനസിലാകില്ല. ഇവരുടെ വീട്ടിലെ അമ്മമാരും ഇവരുടെ കൂട്ടുകാരെ കാണുന്നതും അങ്ങനെയാകും. എനിക്ക് ഇങ്ങനെ പെരുമാറാനെ കഴിയൂ. പക്ഷെ അത് എല്ലാവരും ആ രീതിയില്‍ തന്നെ എടുക്കണം എന്നില്ല. ഇപ്പോഴും ഫുക്രാന്റി എന്ന് കമന്റിടുന്നവരുണ്ട്.സൈബര്‍ ആക്രമണങ്ങളെ തരണം ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. മരിച്ചു പോയിരുന്നുവെങ്കില്‍ എന്നു വരെ ചിന്തിച്ചിട്ടുണ്ട്. മനസാവാചാ ചിന്തിക്കാത്ത കാര്യങ്ങളാണ് അവർ പറയുന്നത്.

ഞാന്‍ മാത്രമല്ല, പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന മകന്‍, പപ്പ, അമ്മച്ചി, അവര്‍ ഫേസ് ചെയ്യുന്ന നാട്ടുകാര്‍, അവരെ നോക്കി ചിരിക്കുന്ന ബന്ധുക്കള്‍. ഞാനൊരു സ്ഥലത്തു പോയി എന്നു കരുതി ഇവരൊക്കെ അതില്‍ വിഷമിക്കുകയാണ്. അമ്മച്ചി എന്റെ മോളെ എനിക്ക് അറിയാം എന്ന് പറയും. എന്നാലും വീട്ടില്‍ വന്ന് വിഷമിക്കും. അവരോടൊക്കെ ഞാന്‍ എന്ത് പറയുമെന്ന് ഞാൻ ചിന്തിച്ചു വിഷമിച്ചിട്ടുണ്ട്, എന്നാൽ ഞാൻ തരണം ചെയ്യും അല്ലാതെ പറ്റില്ല, മഞ്ജു പറയുന്നു.