Local News

വിമാനത്തിലെ ഭക്ഷണത്തില്‍ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികള്‍ക്കുമിടയില്‍ പാമ്പിന്റെ തല

വിമാനത്തിനുള്ളിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല കിട്ടിയെന്ന പരാതിയുമായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്. ജൂലൈ 21 ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള സണ്‍എക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒരു ചെറിയ പാമ്പിന്റെ തല ഉരുളക്കിഴങ്ങിനും പച്ചക്കറികള്‍ക്കും ഇടയിലായിരുന്നു ഉണ്ടായിരുന്നുവെന്നാണ് പരാതി.

https://twitter.com/DidThatHurt2/status/1551743925047754752?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551743925047754752%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Fworld-news%2Fviral-video-flight-attendant-claims-to-have-found-snake-head-in-plane-dish-airline-launches-investigation-3193543

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പാമ്പിന്റെ തല ഭക്ഷണ ട്രേയുടെ നടുവില്‍ കിടക്കുന്നത് കാണാം. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ഭക്ഷ്യവിതരണക്കാരുമായുള്ള കരാര്‍ താല്‍ക്കാലികമായി റദ്ദാക്കിയതായും സണ്‍എക്‌സ്പ്രസ് വക്താവ് അറിയിച്ചു. ‘വ്യോമയാന മേഖലയില്‍ 30 വര്‍ഷത്തിലേറെ പരിചയമുള്ള, ഞങ്ങളുടെ വിമാനത്തില്‍ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതുമാണ്. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വമാണ് ഞങ്ങളുടെ മുന്‍ഗണന.’ സണ്‍എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

അതേസമയം ക്രൂ അംഗത്തിന്റെ പരാതി നിഷേധിച്ച് ഭക്ഷണവിതരണ കമ്പനി രംഗത്തെത്തി. 280 ഡിഗ്രി സെല്‍ഷ്യസിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും വിഡിയോയിലുള്ള രീതിയിലുള്ള പാമ്പിന്റെ തലയാണ് ഭക്ഷണത്തില്‍ കണ്ടെത്തിയതെങ്കില്‍ അതു പുറത്തുനിന്നു വന്നതാകാനാണ് സാധ്യതയെന്നും അവര്‍ അവകാശപ്പെട്ടു. എന്തായാലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സണ്‍എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

Trending

To Top