Connect with us

Hi, what are you looking for?

Film News

ഇനി സൂപ്പര്‍ബ് നസ്ലീന്‍!! 34 ലക്ഷത്തിന്റെ കാര്‍ സ്വന്തമാക്കി താരം

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നസ്ലീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയം പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ചിത്രത്തിലൂടെയാണ് നസ്ലിന്‍ സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലാണ് നസ്ലിന്‍ എത്തിയത്.

ചെറുപ്രായത്തില്‍ തന്നെ പുത്തന്‍ കാര്‍ എന്ന സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് താരം. ആ സന്തോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. സ്‌കോഡയുടെ പ്രീമിയം സെഡാന്‍ സൂപ്പര്‍ബ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ബിന്റെ അവസാന കാറുകളിലൊന്നാണ് താരത്തിന്റെ ഗാരേജില്‍ എത്തിയത്.

നസ്ലിന്‍ പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷം ഇവിഎം സ്‌കോഡയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഏകദേശം 34 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ വര്‍ഷം സ്‌കോഡ സൂപ്പര്‍ബിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

അതേസമയം നസ്ലിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 18 പ്ലസ് ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധേയമായിരുന്നു. അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്ലിന്‍ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രമാണ് ’18 പ്ലസ്’.

മാത്യു തോമസ്, ബിനു പപ്പു, രാജേഷ് മാധവന്‍, നിഖില വിമല്‍, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ. യു. എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. പ്രണയവും സൗഹൃദവും തമാശയും ഇടകലര്‍ത്തി ഒരുങ്ങുന്ന ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയിനറാണ് 18 പ്ലസ്. നസ്ലിന്റെയും മീനാക്ഷിയുടെയും പ്രണയവും തുടര്‍ന്നുളള ഒളിച്ചോട്ടവുമാണ് ചിത്രം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരും ബാലസംഘം മുതല്‍ ഇഷ്ടത്തിലായിരുന്നുവെന്ന് ട്രെയിലറില്‍ പറയുന്നു.

 

You May Also Like