Film News

പെപ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി സാമന്ത റൂത്ത് പ്രഭു

പെപ്‌സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രഖ്യാപിച്ചു. യുവാക്കളെ ആകര്‍ഷിക്കുന്നതിനും, പുതിയ ബ്രാന്‍ഡ് പൊസിഷന്‍ ഉറപ്പാക്കുന്നത്തിനുമായി പെപ്സി അവതരിപ്പിക്കുന്ന റൈസ് അപ്പ് ബേബി ക്യാമ്പയിന് സാമന്ത നേതൃത്വം നല്‍കും.

സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം ലിംഗപരമായ വിവേചനങ്ങളെയും അവഗണിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പ്രാധാന്യവും, പ്രചോദനവുമേകാന്‍ ലക്ഷ്യമിട്ടാണ് പെപ്‌സി സാമന്തയുടെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ പുറത്തിറക്കുന്നത്. ആധുനിക സ്ത്രീ അവളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ തളരാതെ മുന്നേറേുമെന്ന സത്യത്തെ ഈ ക്യാമ്പയ്ന്‍ പ്രതിഫലിപ്പിക്കുന്നു.

സാമന്ത റൂത്ത് പ്രഭു ധീരവും സ്വാതന്ത്ര്യബോധവുമുള്ള ആധുനിക ഇന്ത്യന്‍ സ്ത്രീകളുടെ പ്രതിരൂപമാണ്, അതുകൊണ്ട് തന്നെ ‘റൈസ് അപ്പ് ബേബി!’ എന്ന ക്യാമ്പയ്‌നുമായിതികച്ചുംചേര്‍ന്നുപോകുന്നുവെന്നും.സാമന്തയെ പെപ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു കൂടാതെ ഇനിയും മുന്നോട്ടുള്ള നിരവധി ക്യാമ്പയ്‌നുകള്‍ക്കായി സാമന്തയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നുവെന്ന്.’ പെപ്‌സികോ ഇന്ത്യ, പെപ്‌സി കോള വിഭാഗം മേധാവി സൗമ്യ റാത്തോര്‍ ക്യാമ്പയ്‌നിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

‘സമൂഹം സ്ത്രീകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്റ്റീരിയോടൈപ്പുകളെ തകര്‍ത്തുകൊണ്ട് അവരുടെ മനസ്സ് പറയുതിനെയാണ് പിന്തുടരേണ്ടത്. ഈ കാമ്പയിനിലൂടെ പുതു തലമുറയിലെ സ്ത്രീകളെ അത്തരത്തില്‍ ശാക്തീകരിക്കാനാണ് ശ്രമിക്കുത്. പെപ്‌സി റൈസ് അപ് ബേബി കാമ്പയിനുമായി സഹകരിക്കുതില്‍ അതിയായ സന്തോഷമുണ്ട്.’ കാമ്പെയ്നിനെക്കുറിച്ച് നടി സാമന്ത റൂത്ത് പ്രഭു പറഞ്ഞു.

Trending

To Top