കുട്ടികള്‍ ഉള്ളവര്‍ സൂക്ഷിക്കുക..! സ്വിച്ച് ഓഫ് ചെയ്യാത്ത ചാര്‍ജറിന്‍റെ അറ്റം എടുത്ത് വായില്‍ വെച്ച രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

മീററ്റ്:- ഫോൺ ചാർ‌ജ് ചെയ്തതിനുശേഷം സ്വിച്ച് ഓഫ് ചെയ്യാതെ കുത്തിയിട്ടിരുന്ന ചാര്‍ജറിന്റെ അറ്റം കുഞ്ഞ് എടുത്ത് വായില്‍വെച്ച രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.  കുഞ്ഞ് അബദ്ധത്തില്‍ ചാര്‍ജറെടുത്ത് വായില്‍വെച്ചത് അമ്മ വീട്ടുജോലികള്‍ ചെയ്യുന്നതിന്റെ ഇടയ്ക്കാണ്.

അവധിക്കാലം ആഘോഷിക്കാൻ മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു റസിയ. ചാർജർ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്  വീട്ടിൽനിന്ന് കളിക്കുന്നതിനിടെയാണ് ഈ പ്രായത്തിലുള്ള കുട്ടികളുടെ ശീലമാണ് എന്ത് കിട്ടിയാലും വായിലിടുക എന്നത് .  ഫോൺ ചാർ‍‍ജ് ചെയ്തതിന് ശേഷം ചാർജർ ഊരിമാറ്റി സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല.

റസിയ ചാർ‍ജറിന്റെ പിൻ ഇതറിയാതെ വായിൽ ഇടുകയായിരുന്നു. പിൻ വായിലിട്ടതും കുട്ടിക്ക് ഷോക്ക് അടിച്ചു.  കുടുംബത്തിലുള്ളവരാരും ഇതുവരെ  പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൊബൈൽ ഫോൺ ചാർ‌ജ് ചെയ്യുന്ന സമയത്ത് ഷോക്കേൽക്കുന്നത് വളരെ അപൂര്‍വ്വമാണ്.

വളരെ കുറച്ച് വൈദ്യുതി മാത്രമേ ചാർജ് ചെയ്യുമ്പോൽ  പ്രവഹിക്കുന്നുള്ളു. മോശമായ പ്ല​ഗോ ചാർജറോ കാരണം ഷോക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.