ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം നിഷേധിക്കല്‍ അല്ലെ ബിഗ് ബോസ് ചെയ്യുന്നത്!! ആ മെന്റല്‍ ട്രോമയ്ക്ക് ആര് ഉത്തരം നല്‍കും

മലയാളത്തിലെ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം ഷോ. ബിഗ് ബോസ് സീസണ്‍ 5 കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അഖില്‍ മാരാണ് സീസണ്‍ വിജയിയായത്. അതിന്റെ ആഘോഷങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത 21 മത്സരാര്‍ഥികള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെയായിരുന്നു അവസാന ദിനം വരെ.

ഷോയെ കുറിച്ച് സിന്‍സി അനില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഷോയ്‌ക്കെതിരെയാണ് സിന്‍സിയുടെ പോസ്റ്റ്. ബിഗ് ബോസ്സ് വിട്ടിറങ്ങുന്നവര്‍ക്കുണ്ടാകുന്ന മെന്റല്‍ ട്രോമയ്ക്ക് ആര് ഉത്തരം നല്‍കുമെന്നാണ് സിന്‍സി ചോദിക്കുന്നത്.

ആദ്യമേ പറയട്ടെ…ഒരു 5 മിനിറ്റ് തികച്ചു ഞാന്‍ ഈ ബിഗ്ഗ് ബോസ്സ് എന്ന ഷോ കണ്ടിട്ടില്ല… ഫേസ്ബുക്കില്‍ ചെറിയ short വീഡിയോസ് കാണാറുണ്ട്…അതാണ് ബിഗ്ഗ് ബോസ്സിനെ കുറിച്ചുള്ള എന്റെ ആകെയുള്ള അറിവ്…
ഓരോ മനുഷ്യരും പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഇന്നത്തെ കാലത്തു മുന്നോട്ട് പോകുന്നത്….
തൊഴില്‍ സംബന്ധമായാലും സാമ്പത്തിക ഭദ്രതയില്‍ ആയാലും ഭൂരിഭാഗം മനുഷ്യരും ആശങ്കയോടെ ആണ് ഓരോ ദിവസവും കടന്നു പോകുന്നത്…
അതിനപ്പുറം മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഒക്കെ ചെറിയ വാക്കുകള്‍, തെറ്റിദ്ധാരണകള്‍, കൊണ്ടൊക്കെ തകര്‍ന്നു പോകുന്ന കാലം കൂടിയാണിത്…
ജീവിതത്തില്‍ ഓരോ നിമിഷങ്ങളും സമാധാനമായിരിക്കാനും സന്തോഷമായിരിക്കാനും ചെറുതല്ലാത്ത effort ഇട്ടു ജീവിക്കുന്ന ആളാണ് ഞാന്‍….
Negativity എവിടെ വര്‍ക്ക് ആകുന്നോ അവിടുന്നെല്ലാം ഓടി ഒളിക്കാനാണ് ശ്രമിക്കുക…അങ്ങനെയുള്ള മനുഷ്യരുമായി അധികം അടുക്കാനോ അവരുമായി അധിക കാലം മുന്നോട്ട് പോകാനോ എനിക്ക് പറ്റില്ല….
എല്ലാ ബന്ധങ്ങളിലും മനുഷ്യരിലും പല തരത്തിലുള്ള പോസിറ്റീവുസും നെഗറ്റീവ്സും ഉണ്ടാകും….

നമ്മള്‍ എന്ത് ,ആരെ,choose ചെയ്യുന്നു… എന്നതാണ് പ്രധാനം…കാണാനും കേള്‍ക്കാനും വായിക്കാനും ഒക്കെ നമ്മള്‍ choose ചെയ്യുന്നത് എന്താണോ അത് നമ്മളുടെ ജീവിതത്തില്‍ തീര്‍ച്ചയായും പ്രതിഫലിക്കും….
അങ്ങനെ ചിന്തിക്കുന്ന എന്നെ പോലുള്ള ആളുകള്‍ക്ക് ബിഗ്ഗ് ബോസ്സ് എന്ന show വിചിത്രമായി തോന്നുന്നതില്‍ അത്ഭുതമില്ല…
100 ദിവസം കുറച്ചു മനുഷ്യരെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീടിനുള്ളില്‍ ആക്കി അവരുടെ മുഴുവന്‍ toxicity യും പുറത്ത് കൊണ്ട് വന്നു അവരുടെ തമ്മിലുള്ള കലഹവും വ്യക്തിഹത്യയും കണ്ടു ആസ്വദിക്കാന്‍ എനിക്ക് എന്ത് കൊണ്ടോ കഴിയുന്നില്ല…

ഇതെന്റെ മാത്രം പ്രശ്‌നം ആണെന്ന് എനിക്ക് തോന്നുന്നില്ല….ഇനി ആണെങ്കിലും അല്ലെങ്കിലും പറഞ്ഞു വന്നത് മറ്റൊരു കാര്യമാണ്…ഈ show നടത്തുന്ന ഏഷ്യാനെറ്റ് നോട് ഒരു ബിസിനെസ്സ് എന്നതില്‍ അതിന്റെ അണിയറ പ്രവര്‍ത്തകരുടെ effort നെ മാനിക്കുന്നതിനോടൊപ്പം എന്റെ മനസ്സില്‍ വല്ലാതെ അലട്ടുന്ന ഒരു ചോദ്യം ഇവിടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നു… ഈ show യുടെ ആരാധകര്‍ എന്ന് പറയപ്പെടുന്ന കുറെ മനുഷ്യര്‍ ചേര്‍ന്ന് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു… അതില്‍ അവര്‍ക്കു പ്രിയപ്പെട്ട contestant നെ സപ്പോര്‍ട്ട് ചെയ്യുന്നു.. Fan ബേസ് ഉണ്ടാക്കുന്നു..ഒരുത്തര്‍ക്കും ആര്‍മികള്‍ ഉണ്ടാകുന്നു…നല്ലത് ??

അവര്ക്കിഷ്ടമല്ലാത്ത contestant നെ വ്യക്തിഹത്യ ചെയ്യാനും സൈബര്‍ ബുള്ളയിങ് നടത്താനും മേല്‍ പറഞ്ഞ ആര്‍മികള്‍ സോഷ്യല്‍ മീഡിയയില്‍ അണി നിരക്കുമ്പോള്‍…..
അവരുടെ മുന്‍കാല ജീവിതവും രാഷ്ട്രീയവും നിലപാടുകളും വ്യക്തി ജീവിതത്തിലെ പരാജയങ്ങളും എടുത്തു സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപെടുമ്പോള്‍…എന്തോ മുന്‍വൈരാഗ്യം പോലെ അവരെ വ്യക്തി ഹത്യ നടത്തുമ്പോള്‍….

ആ വീടിനുള്ളില്‍ ഇതൊന്നും അറിയാതെ ആ മനുഷ്യര്‍ ജീവിക്കുകയാണ്… അവിടുന്നിറങ്ങി അവര്‍ ഈ സമൂഹത്തില്‍ മുന്നോട്ട് ജീവിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് അവര്‍ അപമാനിക്കപ്പെട്ടതിന്റെ തോതു പോലും അവര്‍ മനസ്സിലാക്കുന്നത്… പിന്നീട് അത് അവരെ കൊണ്ടെത്തിക്കുന്ന മെന്റല്‍ ട്രോമയ്ക്ക് ആര് ഉത്തരം നല്‍കും???
ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു മനുഷ്യന്റെ അവകാശം നിഷേധിക്കല്‍ അല്ലെ ഞാന്‍ അടക്കമുള്ള സമൂഹവും ഏഷ്യാനെറ്റ് എന്ന മാധ്യമവും ചെയ്യുന്നത്??
കഴിഞ്ഞു പോയ സീസണുകളിലെ ചില contestant ന്റെ സോഷ്യല്‍ മീഡിയ page കളില്‍ അവരിടുന്ന പോസ്റ്റുകളുടെ അടിയില്‍ ഇപ്പോഴും വ്യക്തിഹത്യ ചെയ്യുന്ന മനുഷ്യരെ കാണാന്‍ കഴിയും…
ഇതിനെ ഒക്കെ തടയാന്‍ ഈ show നടത്തുന്ന ഏഷ്യാനെറ്റ് എന്തെല്ലാം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട് എന്നതാണ് ചോദ്യം….
സഭ്യമായ ഭാഷയില്‍ ഇത് വായിക്കുന്ന ബിഗ്ഗ് ബോസ്സ് ഫാന്‍സ് അല്ലാത്തവരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു… ?? എന്നു പറഞ്ഞാണ് സിന്‍സിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

Hot this week

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍...

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന...

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും...

Topics

അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ...

കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു...

ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം...

Related Articles

Popular Categories