
2024ലിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായിരുന്നു ഗിരീഷ് എഡിയൊരുക്കിയ ‘പ്രേമലു’. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം വന്‍ ഹിറ്റായിരുന്നു. നസ്ലിനും മമിത ബൈജുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിലൂടെ ഗിരീഷും ഏറെ ശ്രദ്ധേയനായി.

പ്രേമലുവിലൂടെ ശ്രദ്ധേയനായ ഗിരീഷിനെ നേടി നിരവധി അവസരങ്ങളും എത്തി. കമല്‍ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷ്ണലിന് കീഴില്‍ ഒരു തമിഴ് ചിത്രം ചെയ്യാനായി ഗിരീഷിന് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഗിരീഷ് ആ ഓഫര്‍ സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ സിനിമ ചെയ്യാന്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഭാവന സ്റ്റുഡിയോസുമായി ചേര്‍ന്ന് പ്രേമലു രണ്ടാം ഭാഗത്തിനായുള്ള അണിയറപ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹം തമിഴ് സിനിമ ഓഫര്‍ നിരസിച്ചത്. കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. വരുംവര്‍ഷങ്ങളില്‍ എങ്കിലും സംവിധായകന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം.











