ബിഗ്‌ബോസിൽ താൻ ഉപ്പില്ലാതെ കഞ്ഞികുടിച്ചിട്ടുണ്ട്! വയനാട് ദുരന്തത്തിൽ സഹായ ഹസ്‌തവുമായി അരിയും, ഉപ്പും നൽകി; അഭിഷേക് ശ്രീകുമാർ 

വയനാട്‌ ദുരന്തത്തിൽ ഇപ്പോൾ കേരളം വിറങ്ങലിച്ചു നില്കുകയാണ്, വയനാടിനെ ദുരന്തത്തിൽ നിന്നും കരകയറ്റാൻ വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും അടക്കം പ്രമുഖരടക്കം സഹായങ്ങളുമായി എത്തിയിട്ടുണ്ട്. സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം സഹായ പ്രവർത്തനങ്ങളിൽ സജീവമായുണ്ട്. ഇപ്പോൾ അതുപോലരു സഹായ ഹസ്‌തവുമായി എത്തുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ അഭിഷേക് ശ്രീകുമാറും ,തന്നാൽ കഴിയുന്ന വിധത്തിൽ വയനാടിനായുള്ള സഹായ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ആദ്യ പടിയായി അരിയും ഉപ്പുമെല്ലാമാണ് അഭിഷേക് ശ്രീകുമാർ വാങ്ങി നൽകിയത്

വയനാട്ടിലെ സാഹചര്യം അനുസരിച്ച് താൻ കൊടുക്കുന്നത് ഒന്നുമാകില്ലെന്നറിയാം. എന്നാൽ  തന്നാൽ കഴിയുന്നത് താൻ ചെയ്യുന്നു. ബിഗ് ബോസ് ഹൗസിൽ ആദ്യം എത്തിയപ്പോൾ താൻ  കഞ്ഞി ഉപ്പില്ലാതെ കുടിച്ച ഓർമ തനിക്കുണ്ട്. വളരെ പാടാണ് അങ്ങനെ കഞ്ഞി കുടിക്കാൻ. അതുകൊണ്ട് അരിയുടെ കൂടെ താൻ ഉപ്പും വാങ്ങി കൊടുക്കുന്നു, എന്നാണ് ശ്രീകുമാർ അഭിഷേക് പറയുന്നത്. വരുന്ന വഴി പല കലക്ഷൻ സെന്റേഴ്സും കണ്ടു. സന്തോഷം.

മലയാളികൾ ഒറ്റകെട്ടായി ജാതി, മതം, രാഷ്ട്രിയം എന്നതെല്ലാം മാറ്റിവെച്ച് മനുഷ്യനുവേണ്ടി ഇറങ്ങി. താനും മലയാളിയായതിൽ അഭിമാനിക്കുന്നുവെന്നാണ് വീഡിയോ പങ്കിട്ട് അഭിഷേക് ശ്രീകുമാർ കുറിച്ചത് , അഭിഷേകിന്റെ സഹമത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണൻ അടക്കമുള്ളവരും വയനാടിനായുള്ള സഹായ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിലുണ്ട്. അഭിഷേകിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ എത്തുകയാണ്. അഭിഷേകിന്റെ ചുവടു പിടിച്ച് നിരവധി പേർ ഇത്തരത്തിൽ വയനാടിന് ഒരുപാട് സഹായങ്ങൾ നൽകാൻ ഇടയാകട്ടെ എന്നാണ് എല്ലാവരും പറയുന്നത്