
ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണില്‍ മത്സരിക്കുകയാണ് നടൻ രഞ്ജിത്ത്. മമ്മൂട്ടിയുടെ രാജമാണിക്യം സിനിമയിലെ വില്ലനെ അവതരിപിച്ചാണ് നടന്‍ രഞ്ജിത്ത് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഷോ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ നടന് സാധിച്ചിരുന്നു.
ബിഗ് ബോസിനകത്തും പുറത്തുമൊക്കെ താരത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഇതിനിടെ രഞ്ജിത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോൾ നടന്റെ മുന്‍ഭാര്യയും നടിയുമായ പ്രിയ രാമന്‍. തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയായിരുന്നു പ്രിയ രാമന്‍. 1999 ലാണ് പ്രിയയും രഞ്ജിത്തും വിവാഹിതരാവുന്നത്. 2014 ല്‍ ഇരുവരും ബന്ധം വേര്‍പിരിയുകയും ചെയ്തു.
എന്നാൽ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോൾ വീണ്ടും ഭാര്യ ഭർത്താക്കന്മാരായി ഒന്നിച്ചു ജീവിക്കുകയാണ്. രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നുവെന്ന് ഏറ്റവും പുതിയ അഭിമുഖത്തിൽ പ്രിയ രാമൻ പറയുന്നു.

ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്തെന്നും അത്രയും പാവമാണ് എന്നും പ്രിയരാമൻ പറയുന്നു. അതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സ്വഭാവുമായി ബിഗ് ബോസ് പോലൊരു ഷോ യില്‍ രഞ്ജിത്തിനെ പോലൊരാള്‍ക്ക് മുഴുവന്‍ ദിവസവും നില്‍ക്കാന്‍ സാധിച്ചേക്കില്ല. പിന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തിലെ സ്ലാങ്ങില്‍ സംസാരിക്കും. അതൊക്കെ വെച്ച് ആരും കളിയാക്കരുത്. തമിഴ് വായില്‍ വരാത്തവരെ വേണമെങ്കില്‍ കളിയാക്കാം.
പക്ഷേ സ്ലാങിന്റെ പേരിലൊക്കെ അദ്ദേഹം ഇപ്പോൾ പരിഹസിക്കപ്പെടുകയാണ് . അതുപോലെ സഹ മത്സരാര്ഥിക്ക് നെറ്റിയിലൊരു മുത്തം കൊടുത്തതുമൊക്കെ തെറ്റാണെന്ന രീതിയില്‍ പറയുന്നത് ശരിയല്ലെന്നും പ്രിയ പറയുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഫേക്ക് ആണെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞത് കേട്ട് തന്റെ മനസ് തകര്‍ന്ന് പോയിയെന്നും ശേഷം അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ട് ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല. പ്രിയ മാത്രം തെറ്റിദ്ധരിക്കരുതെന്ന് കണ്ണീരോടെ പറഞ്ഞു. അത് തന്റെ ഹൃദയം ഉരുക്കി കളഞ്ഞുവെന്നും പ്രിയ പറയുന്നു.
ബിഗ് ബോസില്‍ മത്സരിക്കുന്ന ചിലര്‍ പുറത്ത് കാശുകൊടുത്ത് പ്രൊമോഷന്‍ ചെയ്യാറുണ്ട്. എന്നാല്‍ ഒരു സോഷ്യല്‍ മീഡിയയിലും താനില്ലയെന്നും തങ്ങള്‍ ഏതെങ്കിലുമൊരു പെയ്ഡ് പ്രൊമോഷന്‍ ചെയ്യാറുമില്ലയെന്നും ചില മത്സരാര്‍ത്ഥികള്‍ 3 മുതല്‍ 4 ലക്ഷം രൂപ വരെ കൊടുത്ത് പി ആര്‍ മുഖേന അവരെ പരസ്യപ്പെടുത്തുകയാണ് അത് ത്നിക്കറിയാമെന്നും തന്നെ രണ്ട് ഏജന്‍സികള്‍ ബന്ധപ്പെട്ട് പ്രമോഷന്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും അവരോട് ചേര്‍ത്ത് നിങ്ങളെയും ഒരു ബ്രാന്‍ഡായി മാറ്റുന്നമെന്നും പറഞ്ഞു.
എന്നാല്‍ ഞങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രശസ്തി മാത്രം മതിയെന്ന് താനും പറഞ്ഞുവെന്നും പ്രിയ രാമൻ വ്യക്തമാക്കി. കാശു കൊടുത്തു തനിക്ക് ഫെം ആകാന്‍ കഴിയില്ല. ഞാന്‍ എന്തിനാണ് കാശ് കൊടുത്തിട്ട് പേര് ഉണ്ടാക്കുന്നതെന്നും രഞ്ജിത്തും വളരെ പ്രശസ്തനാണ്. അതിന് മുകളില്‍ ഒരിക്കലും അദ്ദേഹത്തെ വില്‍ക്കാന്‍ കഴിയില്ല. അദ്ദേഹം സിനിമകളിലും ഹിറ്റ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അതുപോലെ കൗണ്ടംപാളയം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. രഞ്ജിത്ത് ഒരിക്കലും സിനിമ വിട്ട് എവിടെയും പോകില്ല. അതുകൊണ്ട് ഒരു പ്രമോഷനെ തേടി പോകേണ്ടതില്ലയെന്നും ആളുകള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഇത് രഞ്ജിത് ആണെന്ന് തിരിച്ചറിയാറുണ്ട്. അത്രയും മതിയെന്നാണ് പ്രിയ രാമന്‍ പറയുന്നത്.
അതേസമയം 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തിൽ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്. 2014 ല്‍ രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹ മോചനം നേടുകയും, മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം പ്രിയ രാമന്‍, സിനിമകളില്‍ നിന്നും മാറി കൂടുതല്‍ തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ കേന്ദ്രീകരിച്ചു.
പിന്നീട് രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തു . പ്രിയ രാമനുമായുള്ള വിവാഹമോചനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടവെയായിരുന്നു രഞ്ജിത്ത് രാഗസുധയെ വിവാഹം ചെയ്തത്. പക്ഷെ വേർപിരിഞ്ഞു . പക്ഷെ പിന്നീടെപ്പോഴോ പ്രിയ രാമാനുമായുണ്ടായ സൗഹൃദം രഞ്ജിത്തിനെയും പ്രിയയെയും വീണ്ടും ഒരുമിപ്പിച്ചു . തങ്ങളുടെ 22ാം വിവാഹ വാര്‍ഷികം പ്രിയയും രഞ്ജിത്തും ഒരുമിച്ച് ആഘോഷിച്ചതോടെയാണ് ഇവരുടെയും കൂടിച്ചേരല്‍ യാഥാര്‍ത്ഥ്യമാണെന്ന് ഏവർക്കും വ്യക്തമായത്.











