
മലയാളികള്‍ക്കിടയിലും തമിഴ് ബിഗ് ബോസിന് ഒരുപാട് ആരാധകരുണ്ട്. ഇത്തവണ മത്സരാര്‍ത്ഥികളിലും മലയാളി സാന്നിധ്യമുണ്ട്. മലയാളികള്‍ക്കും സുപരിചിതയായ നടി അൻഷിത അക്ബറും ബിഗ് ബോസ് തമിഴ് സീസണ്‍ 8ല്‍ മത്സരാർത്ഥി ആയെത്തുന്നുണ്ട്. കൂടെവിട’ എന്ന സീരിയലിലൂടെയാണ് അൻഷിതയെ മലയാളി പ്രേക്ഷകർ അറിയുന്നത് .
ഒരു മാസത്തോളമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചിട്ട്. കഴിഞ്ഞ ദിവസം ഷോയിലെ സ്‌റ്റോറി ടെല്ലിംഗ് റൗണ്ടില്‍ ജീവിത കഥ പങ്കുവെക്കാനെത്തിയത് അന്‍ഷിതയായിരുന്നു. തന്റെ ജീവിതത്തിലെ ട്രോമാറ്റിക് ആയൊരു എപ്പിസോഡാണ് താരം അതില്‍ പങ്കുവച്ചത്.
അന്‍ഷിതയുടെ വാക്കുകള്‍ സഹ മത്സരാര്‍ത്ഥികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. തന്റെ കുട്ടിക്കാലത്ത് ഭാഗികമായി തളര്‍ന്നു പോയതിനെക്കുറിച്ചാണ് അന്‍ഷിത സംസാരിച്ചത്. തനിക്ക് എട്ട് വയസുള്ളപ്പോള്‍ താന്‍ ഭാഗികമായി തളര്‍ന്നു പോയി എന്നാണ് അൻഷിത ബിഗ്‌ബോസ് വേദിയിൽ വെളിപ്പെടുത്തിയത്. തന്റെ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നു പോയി. ആ സമയത്ത് തന്നെ നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

താൻ കുഞ്ഞായിരുന്നപ്പോൾ തന്നെ തന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേർ പിരിഞ്ഞിരുന്നു എന്നും അൻഷിത പറയുന്നു. അനാഥാലയത്തിലാണ് താന്‍ പിന്നീട് വളര്‍ന്നത്. ദൈവാനുഗ്രഹത്താല്‍ ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും താന്‍ തിരിച്ചു വന്നു. പീന്നീട് മീഡിയിയല്‍ വന്നതോടെയാണ് തനിക്ക് സാധാരണ ജീവിതം സാധ്യമായത്” എന്നാണ് അന്‍ഷിത പറയുന്നത്.
അൻഷിത പങ്കുവെച്ച തന്റെ അനുഭവ കഥകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അതേസമയം തന്നെ ഈ ആഴ്ച അൻഷിത അക്ബർ ബിഗ് ബോസ് ഹൗസിൽ എവിക്ഷൻ നേരിടുന്നുണ്ട്. അൻഷിതയുടെ ഈയൊരു തുറന്നു പറച്ചില്‍ വീട്ടുകാര്‍ക്കിടയിലുള്ള സമീപനത്തില്‍ മാറ്റം കൊണ്ടു വരുമോ എന്ന് കണ്ടറിയണം.
അൻഷിതയുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചുള്ള വാക്കുകള്‍ ആരാധകരെ നേടിക്കൊടുക്കുമെന്നാണ് ഇപ്പോൾ ബലമായി കരുതപ്പെടുന്നത്. നേരത്തെ താന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെക്കുറിച്ചും അന്‍ഷിത തുറന്ന് പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളാണ് അന്ന് തന്നെ തിരികെ കൊണ്ടു വന്നതെന്നായിരുന്നു അന്‍ഷിത പറഞ്ഞത്.
ബിഗ് ബോസിൽ വന്നപ്പോൾ ഇൻട്രോ വീഡിയോയിൽ തന്റെ കരിയറിലും ജീവിതത്തിലും ധാരാളം വെല്ലുവിളികളിലൂടെ കടന്നു പോയ ആളാണ് അന്‍ഷിത എന്ന് തുറന്നു പറഞ്ഞിരുന്നു. അനുഭവിക്കാൻ പാടില്ലാത്തതെല്ലാം താന്‍ ഇതിനോടകം നേരിട്ടിട്ടുണ്ടെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നുമാണ് അന്‍ഷിത ഇന്‍ട്രോ വീഡിയോയില്‍ പറഞ്ഞത്.
താന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും തന്നെ ചെല്ലമ്മയായിട്ടാകും അറിയുക. ചെല്ലമ്മയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ അന്‍ഷിതയെ പലര്‍ക്കും അറിയില്ല. അന്‍ഷിതയെ നിങ്ങള്‍ക്ക് എങ്ങനെ ഇഷ്ടപ്പെടും എന്ന് അറിയാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഇൻട്രോ വീഡിയോയിൽ അന്ന് അൻഷിത സംസാരിച്ചത്. തന്റെ ജീവിതത്തിലെ എല്ലാ യാത്രയും പ്രേക്ഷകരുമായി പങ്കുവെക്കുന്ന ആളാണ് താന്‍. അതുപോലെ ജീവിതത്തില്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ് താന്‍, ബിഗ് ബോസിൽ കൂടി എന്നും അൻഷിത പറഞ്ഞിരുന്നു.
കരിയറില്‍ വേറൊരു ലെവലില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോൾ താനെന്നും അന്ന് നടി വെളിപ്പെടുത്തി. അങ്ങനെയാണ് ബിഗ് ബോസ് വീട്ടിലേക്ക് താൻ എത്തുന്നത്. തനിക്ക് ഒരുപാട് സ്‌നേഹം വേണം. അതാണ് തന്റെ ലക്ഷ്യം. കുട്ടിക്കാലം മുതല്‍ തനിക്ക് മതിയാവോളം കിട്ടാതെ പോയതും ഇപ്പോഴും തേടുന്നതും സ്‌നേഹമാണ്. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും മാത്രമാണ് താന്‍ ചോദിക്കുന്നത്. ഞാന്‍ ആരാണെന്ന് ഇനിയാണ് നിങ്ങള്‍ അറിയാന്‍ പോകുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അൻഷിത ഇൻട്രോ വീഡിയോ കൺക്ലൂഡ് ചെയ്‌തത്.
ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല അന്‍ഷിത വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. നേരത്തെ അന്‍ഷിതയേയും ചെല്ലമ്മ സീരിയില്‍ ഒപ്പം അഭിനയിച്ച നടൻ അർണവിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടന്റെ ഭാര്യ ദിവ്യ ശ്രീധർ അന്‍ഷിതയ്‌ക്കെതിരെ രംഗത്തെത്തിയതെല്ലാം വലിയ വിവാദമായി മാറിയിരുന്നു. അർണവിനെതിരെയും ചില അഭിമുഖങ്ങളിൽ ഗുരുതരമായ ആരോപണങ്ങൾ ദിവ്യ ശ്രീധർ ഉന്നയിച്ചിട്ടുണ്ട്.











