ജോജു ജോർജിന്റെ പണി എന്ന ചിത്രത്തിന് തമിഴകത്തും അരങ്ങേറ്റം

ജോജു ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമെന്ന കൌതുകവുമായി തിയറ്ററുകളിലെത്തിയ പണി എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജു ജോർജ് തന്നെയാണ് . ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ തമിഴ് ആരാധകരിലെക്കും ചിത്രം എത്തുകയാണ്. ചിത്രത്തിന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കും. റിലീസിന് മുന്‍പ് ചിത്രത്തിന്‍റെ തമിഴ് ട്രെയ്‍ലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന് ആശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടിലെ 25 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരമ്പിചിരിക്കുന്നത്. ഇടക്ക് ചിത്രത്തിനെതിരെ വിവാദങ്ങളും ഉയർനിരുന്നു.ജോജു ജോർജ് തന്റെ വിവാദപരാമർശങ്ങൾക് ഒടുവിലാണ് തമിഴിൽ തന്റെ സിനിമ റിലീസാകുന്ന വിവരം പുറത്തുവിടുന്നത്.

ബിഗ് ബോസ് മുന്‍ താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയ നായികയായി എത്തിയ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം പൂർത്തീകരിചിരിക്കുന്നത്.