
കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ ‘ഒരു വടക്കൻ വീരഗാഥ’യുടെ റീ-റിലീസ് പ്രദർശനം കാണാനെത്തിയ സെലിബ്രിറ്റികളിൽ ഒരാൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയായിരുന്നു, നടൻ മനോജ് കെ ജയന്റേയും, നടി ഉർവശയുടെയും മകളാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ. സിമ്പിൾ ആൻഡ് കൂൾ ലുക്കിൽ എത്തിയ കുഞ്ഞാറ്റയുടെ മുന്നിലേക്ക് മീഡിയകൾ എത്തിയിരുന്നു, ഇപ്പോൾ മീഡിയകൾക്ക് നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ പഴയ തട്ടകമായ കൊച്ചിയിലാണ് ഇപ്പോൾ കുഞ്ഞാറ്റയുള്ളത്.

താൻ ഇനിയും എപ്പോഴാകും സിനിമയിൽ വരിക എന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് കുഞ്ഞാറ്റ. വളരെ ഇൻഡിപെൻഡന്റ് ആയി ജീവിക്കുന്ന ആളാണെങ്കിലും ചില കാര്യങ്ങളിൽ താൻ ഇപ്പോഴും തന്റെ കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ തേടാറുണ്ട്, സിനിമയിലേക്ക് ക്ഷണം വന്നാൽ, നോ പറയില്ല,അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും മകളെ സിനിമയിൽ കാണാൻ തന്നെയാണത്രെ.
എന്നാൽ തന്റെ അച്ഛന്റെയും, അമ്മയുടെയും അനുമതി ലഭിച്ചാൽ താൻ സിനിമയിലേക്ക് എത്തുമെന്നാണ് കുഞ്ഞാറ്റ പറയുന്നത്. എന്നാൽ സിനിമയിലേക്ക് എത്തുന്നതിന് തനിക്കും കുറച്ചു കാര്യങ്ങളുണ്ട്, നല്ലൊരു സിനിമയും കഥാപാത്രവും വന്നാൽ, തീർച്ചയായും താൻ ആ സിനിമ പരിഗണിക്കും. എന്നാൽ, ആ പ്രൊജക്റ്റ് അവർക്ക് കൂടി നല്ലതെന്നു തോന്നുകയും വേണം. മാതാപിതാക്കളുടെ അനുമതി ലഭിച്ചാൽ സിനിമാനടിയാവും കുഞ്ഞാറ്റ പറയുന്നു.












