അച്ഛാ! എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്, ആകാംഷയോടെ ‘എമ്പുരാൻ’ കാണാൻ തീയറ്ററിൽ എത്തുന്നതിനു മുൻപ് അച്ഛൻ സുകുമാരനെ ഓർത്ത് കൊണ്ട് പൃഥ്വിരാജ്

പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിൽ ആരാധകരടക്കം നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘എമ്പുരാന്‍’ തിയറ്ററുകളിലെത്തുമ്പോള്‍ അച്ഛൻ സുകുമാരനെ ഓർത്ത് നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്’ എന്നാണ് എമ്പുരാന്‍റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പായി പൃഥ്വിരാജ് തന്റെ ഫേസ് ബുക്കിൽ കുറിച്ചത്. എന്നെ ഞാനാക്കിയ അച്ഛന്’ എന്ന താങ്ക്സ് കാർഡും എമ്പുരാൻ സിനിമയുടെ ടൈറ്റിൽ കാർഡിൽ കാണിക്കുന്നുണ്ട്. പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിൽ ആരാധകരടക്കം നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.

പൃഥ്വിരാജ് പങ്കുവച്ച ഈ പോസ്റ്റിൽ ആരാധകരടക്കം നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛന്‍ ഇവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കുന്നു. അതിരുകൾ കടന്ന് മുന്നേറുക, എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. അച്ഛന്‍റെ പേര് വാനോളം ഉയർത്തിയ മകൻ, പൃഥ്വിരാജ് സുകുമാരൻ, മലയാള സിനിമയുടെ ഗെയിം ചേഞ്ചറാണ് നിങ്ങള്‍ എന്നും മറ്റൊരു ആരാധകൻ നടന്റെ പോസ്റ്റിനു താഴെ ആയി കുറിച്ചിരിക്കുന്നു.

അതേസമയം ഇന്ന് റിലീസ് ചെയ്യ്ത എമ്പുരാൻ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, വ്യാഴം രാവിലെ 6 മണിക്ക് ആണ് ഫാൻ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പ് ലഭിച്ചിരിക്കുന്നത്. മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാൻ’ 50 കോടി ക്ലബിലെത്തിയിരുന്നു.ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.