ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു

ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തിയാണ് മാരർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് അഖിൽ മാരാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ പരമാധികാരത്തെയും, ഐക്യത്തെയും, അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖിൽ പ്രവർത്തിച്ചതായാണ് കേസിലെ എഫ്ഐആറിൽ പറയുന്നത്. സോഷ്യൽമീഡിയിലെ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കരയാണ് പരാതി നൽകിയത്. പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് ഇങ്ങനൊരു പരാതി.