അനുമോളോട് പ്രണയം തോന്നിയെന്ന് അനീഷ്; അനുമോളുടെ മറുപടി തിരക്കി ലാലേട്ടൻ

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ സൗഹൃദാന്തരീക്ഷമാണ് ഹൗസില്‍. അതിനിടെ അനീഷ് അനുമോളോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ അതിനോട് നെഗറ്റീവ് ആയി ആയിരുന്നു അനുമോളുടെ പ്രതികരണം.

ഈ സര്‍പ്രൈസ് സംഭവം വാരാന്ത്യ എപ്പിസോഡിലും ചര്‍ച്ചയാവുകയാണ്. അനീഷിന്‍റെ പ്രൊപ്പോസലിനെക്കുറിച്ച് അനീഷിനോടും അനുമോളോടും മോഹന്‍ലാല്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുതിയ പ്രൊമോയില്‍ ഉണ്ട്.

എങ്കില്‍ എന്നോട് പറ, എന്നാണ് അനീഷിനോടുള്ള മോഹന്‍ലാലിന്‍റെ ആദ്യ സംഭാഷണം. താന്‍ നായകനായ വന്ദനം’ സിനിമയിലെ ഡയലോഗ് സൂചിപ്പിക്കുന്ന മോഹന്‍ലാലിനെ മറ്റ് മത്സരാര്‍ഥികളാണ് പൂരിപ്പിക്കുന്നത്. പിന്നീട് മോഹന്‍ലാല്‍ ചോദിക്കുന്നു-

‘അനീഷ് ഒരു പ്രണയം വേണമെന്ന് തോന്നുന്നുണ്ടോ? അങ്ങനെ ഒരു ഫീല്‍ തോന്നിയെന്നും അപ്പോള്‍ അത് പറഞ്ഞുവെന്നും അനീഷിന്‍റെ മറുപടി. പിന്നീട് അനുമോളോടും മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുന്നു-… അനുമോള്‍, എന്തൊക്കെയുണ്ട് വിശേഷം.? അനുമോൾ ; നല്ല വിശേഷം. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരാള്‍ മുഖത്ത് നോക്കി ഇങ്ങനെ പറയുന്നത്, എന്നാണ് അനുമോളുടെ മറുപടി. ​ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ വരേണ്ടിവരുമോ, എന്ന് അനുമോളോട് മോഹന്‍ലാല്‍ ചോദിക്കുന്നതും പ്രൊമോയില്‍ ഉണ്ട്.