
ബിഗ്ബോസ് സീസൺ 7 ഫസ്റ്റ് റണ്ണർ അപ്പ് ആയ അനീഷിന് ദുബായിൽ ഒരു ആഡംബര ഫ്ലാറ്റും ഗോൾഡൻ വിസയും കിട്ടിയെന്നൊക്കെ വാർത്തകൾ വരുന്നുണ്ട് ഇത് വിശ്വസിച്ചിരിക്കുകയാണ് പല അനീഷ് ആരാധകരും ഇപ്പോഴിതാ ഇതിനെപ്പറ്റി അനീഷ് തന്നെ തുറന്നു പറയുകയാണ്..
അനീഷിന്റെ വാക്കുകൾ… ” നമസ്കാരം.. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ നിങ്ങളെ അറിയിക്കാനാഗ്രഹിക്കുന്നു.. അതായത് തനിക്ക് ദുബായിൽ ഒരു ആഡംബര ഫ്ലാറ്റും ഗോൾഡൻ വിസയും ഒക്കെ കിട്ടിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട് . പലരും നേരിട്ടും അല്ലാതെയും ഇതേപ്പറ്റി എന്നോട് ചോദിച്ചു . അതുകൊണ്ടാണ് സത്യാവസ്ഥ എല്ലാവരെയും അറിയിക്കാമെന്ന് കരുതി ഈ വീഡിയോ ചെയ്യുന്നത് .
സത്യമെന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ അത് ഒരു ഫേക്ക് ന്യുസാണ്, എനിക്ക് ദുബായിൽ ഒരു ആഡംബര ഫ്ലാറ്റോ ഗോൾഡൻ വിസയോ ഒന്നും കിട്ടിയിട്ടില്ല എന്ന് അനീഷ് വ്യക്തമാക്കുന്നു . അതേസമയം ബിഗ് ബോസ് സീസൺ 7 ഫസ്റ്റ് റണ്ണർ അപ്പ് ആയ അനീഷിന് MyG ഫ്യുച്ചർ ആണ് സമ്മാനങ്ങൾ വാഗ്ദാനം ചെയ്തത് . ഈ സീസണിൽ ഏറ്റവും പ്രേക്ഷക സ്വീകാര്യത നേടിയ ഒരു മത്സരാർത്ഥി ആയിരുന്നു അനീഷ് .











