തിയേറ്ററുകളിൽ കുതിപ്പ് തുടർന്ന് സൈജു കുറുപ്പിന്റെ ‘ആരം’; ആവേശം കൂട്ടി പുതിയ സക്സസ് ടീസർ പുറത്ത്

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം ‘ആരം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ചിത്രത്തിന് ലഭിക്കുന്ന വൻ സ്വീകാര്യതയ്ക്ക് പിന്നാലെ പ്രേക്ഷകരിൽ ആകാംഷ ഇരട്ടിയാക്കുന്ന പുതിയ സക്സസ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ അന്വേഷണവും ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ റോളിൽ സൈജു കുറുപ്പ് നടത്തുന്ന മികച്ച പ്രകടനവും കേസിന്റെ പുരോഗതിയും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുതിയ സക്സസ് ടീസറിലുള്ളത്.

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ് തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗുഡ് ഹോപ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ വിഷ്ണു രാമചന്ദ്രനാണ് ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിലെ ഈ മികച്ച മുന്നേറ്റത്തിന് പിന്നാലെ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സോണി ലിവ് (Sony LIV) സ്വന്തമാക്കിയിട്ടുമുണ്ട്.