
തനിക്ക് സെലിബ്രിറ്റി ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടൻ മോഹൻലാൽ ആണെന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. തങ്ങൾ തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ടെങ്കിലും മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം ചെറുപ്പം മുതലുള്ളതാണെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഈ വെളിപ്പെടുത്തൽ ഇപ്പോൾ സിനിമാേലാകത്തും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നതെന്നും, അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ഇഷ്ടം പിന്നീട് ആരാധനയായി മാറുകയായിരുന്നുവെന്നും അനുപമ പറയുന്നു. തന്റെ കുടുംബവും മോഹൻലാലിന്റെ വലിയ ആരാധകരാണെന്നും താരം കൂട്ടിച്ചേർത്തു. അമ്മയും അനുജനും ലാലേട്ടന്റെ കടുത്ത ആരാധകരാണെന്നും, സഹോദരന് തന്നേക്കാൾ വലിയ ക്രഷ് മോഹൻലാലിനോട് ഉണ്ടാവുമെന്നും താരം തമാശരൂപേണ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ തനിക്ക് വരുന്ന മെസ്സേജുകളിൽ കൂടുതലും മോഹൻലാലിന്റെ റീൽസും വിശേഷങ്ങളുമാണെന്നും അനുപമ സന്തോഷത്തോടെ പങ്കുവെച്ചു.












