‘അവർക്ക് കിട്ടാത്തത് എനിക്കും കിട്ടണ്ടേ’; ബിഗ്ഗ്‌ബോസ് റീ എൻട്രികളെപ്പറ്റി അനുമോൾ

ബി​ഗ് ബോസ് മലയാളത്തിലെ മുൻ സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഇന്നലെ കഴിഞ്ഞ സീസൺ. എവിക്ട് ആയ മുൻ മത്സരാർത്ഥികൾ ഹൗസിനുള്ളിലെത്തി ഫൈനലിസ്റ്റുകൾക്ക് വേണ്ട പിന്തുണയും കളിയും ചിരിയുമൊക്കെ ആയി പോകുകയായിരുന്നു പതിവ്.

എന്നാൽ അനുമോളെ ടാർ​ഗെറ്റ് ചെയ്തുകൊണ്ടായിരുന്നു ഭൂരിഭാ​ഗം പേരും ഇത്തവണ വന്നത്.
ടൈറ്റിൽ വിന്നറായതിന് പിന്നാലെ റീ എൻട്രികളെ കുറിച്ച് അനുമോൾ പറഞ്ഞ കര്യങ്ങൾ ശ്രദ്ധനേടുകയാണ്. തനിക്ക് ഏറെ വിഷമമുള്ള കാര്യമായിരുന്നു ആ സമയത്ത് ഹൗസിൽ നടന്നതെന്നും അവർക്ക് കിട്ടാത്തത് തനിക്കും കിട്ടണ്ടെന്ന ആ​ഗ്രഹമായിരിക്കാം അങ്ങനെ പെരുമാറാൻ അവരെ പ്രേരിപ്പിച്ചതെന്നും അനുമോൾ പറയുന്നു.

ഏഷ്യാനെറ്റിനോട് ആയിരുന്നു അനുവിന്റെ പ്രതികരണം.”പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്. 25 പേരിൽ 24 പേർക്കും തന്നെ ഇഷ്ടമില്ലെന്ന് പിന്നെ പിന്നെ മനസിലായി. റീ എൻട്രിയെ കുറിച്ച് പറയുമ്പോൾ തനിക്ക് ഭയങ്കര വിഷമം വരും. നമ്മളൊക്കെ മനുഷ്യരല്ലേ. പക്ഷേ അവരത് മനസിലാക്കുന്നില്ലന്നും അനുമോൾ പറയുന്നു. ആരിനി എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്ന രീതിയിലാണ് താൻ ഇപ്പോൾ നിൽക്കുന്നതെന്നും അനു പറഞ്ഞു. PR നേടിത്തന്ന കപ്പാണോ എന്ന് ചോദിച്ചപ്പോൾ, ഒരിക്കലുമില്ല ഞാൻ കഷ്ടപ്പെട്ട് നേടിയതാണെന്നും അനുമോൾ പറഞ്ഞു . മാത്രമല്ല 1 ലക്ഷം രൂപയാണ് താൻ പി ആറിന് വേണ്ടി കൊടുത്തതെന്നും അനുമോൾ വ്യക്തമാക്കി .