വിവാദ പരാമർശത്തിൽ ബാല കുടുങ്ങിയപ്പോൾ തിരിച്ച് വരവിനൊരുങ്ങി അഭിരാമി സുരേഷ്

പുതിയ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് ഗായികയും സംരംഭകയുമൊക്കെയായ അഭിരാമി സുരേഷ്. തന്റേയും കുടുംബത്തിന്റേയും രസകരമായൊരു വീഡിയോയാണ് അഭിരാമി സുരേഷ് ഇപ്പോൾ തന്റെ ഫെയ്‌സ്‌ബുക്ക്‌ അകൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയ്‌ക്കൊപ്പം അഭിരാമി സുരേഷ് പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറുകയാണ്.

സോഷ്യല്‍ മീഡിയയിൽ കുടുംബവുമായി ഉണ്ടായിരുന്ന അടുപ്പം അത്  നഷ്ടമായതിനെക്കുറിച്ചും അതിനെ വീണ്ടെടുക്കാനുള്ള ശ്രമത്തെക്കുറിച്ചുമാണ് അഭിരാമി സുരേഷ് തന്റെ വ്‌ളോഗിലൂടെ പങ്കുവെച്ചത് . വീഡിയോ പങ്കിട്ടതിനു പിന്നാലെ കാമെന്റ്‌സുമായി ധാരാളം പേരുമെത്തി .

‘ഭ്രാന്തന്മാരൊക്കെ ഇറങ്ങിയിട്ടുണ്ട് അഭി, കോടികളുടെ കണക്കും പറഞ്ഞ്. നമ്മളില്ലേ എന്നായിരുന്നു ഒരു കമന്റ്. ഓണക്കോടി പോലും വാങ്ങിക്കൊടുക്കാതെ സ്‌നേഹം വാഴ്ത്തിപ്പാടുന്ന ടീംസ് ആണ് എന്നാണ് ഇതിന് അഭിരാമി സുരേഷ് നല്‍കിയ മറുപടി’.

അതേസമയം കഴിഞ്ഞ ആഴ്ച ബാലയ്‌ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷ് ഗുരുതരമായ ആരോപണമായി രംഗത്ത് വന്നിരുന്നു. ഇതേതുടർന്ന് ബാലയെ പോലീസ് അറസ്റ് ചെയ്യുന്ന സാഹചര്യം അവരെ ഉണ്ടായി. കഴിഞ്ഞ ദിവസം താൻ വീണ്ടും നാലാമത് വിവാഹിതനാകും അതിൽ കുഞ്ഞുങ്ങളും വേണമെന്നാണ് തന്റെ ആഗ്രഹം എന്നും തന്റെ 250 കോടി വരുന്ന സ്വത്തുക്കൾ ആർക്ക് നൽകണം എന്നത് തന്റെ ഇഷ്ടം ആണെന്ന് ബാല  മാധ്യമങ്ങളോട് സംവദിക്കവേ പറഞ്ഞു.

ബാലയുടെ ഈയൊരു പ്രഖ്യാപനത്തെയാണ് അഭിരാമിയുടെ കമന്റ് ബോക്സിൽ കൂടി ഒരാൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് അഭിരാമി സുരേഷിന്റെ പുതിയ വീഡിയോ കണ്ട് അഭിരാമിക്ക് പിന്തുണയുമായി എത്തിയത്. നമ്മുടെ ശരികള്‍ക്കൊപ്പം ജീവിക്കുക, ആഹാ അഭിക്ക് ബോധം വന്നല്ലോ.. അങ്ങനെ മറ്റുള്ളവര്‍ പറയുന്നതോ ചെയ്യുന്നതോ നോക്കാതെ നമ്മള്‍ എന്തിനാണോ ജീവിക്കുന്നത് അതിനു വേണ്ടി പ്രവര്‍ത്തിക്കാം അത്ര തന്നെ, എല്ലാരേം തൃപ്തി പെടുത്തി ജീവിക്കാന്‍ പറ്റില്ല ഡിയര്‍, ഒരുപാട് ദിവസമായി മോളെ ഒന്ന് കണ്ടിട്ട് ഇപ്പം സമാധാനമായി. അത്രയ്ക്ക് ഇഷ്ടമാണ് അഭിയെ എനിക്ക്, ചില മനുഷ്യര്‍ വഴിയിലെ മുള്ളുകള്‍ പോലെ ആണ്. എടുത്തു കളഞ്ഞാല്‍ കയ്യില്‍ കൊള്ളും നടന്നാല്‍ കാലില്‍ കൊള്ളും. മൈന്റ് ചെയ്യാതെ മാറി നടന്നാല്‍ അത്രേം സമാധാനം’ എന്നിങ്ങനെയാണ് അഭിരാമി സുരേഷിന്റെ ഈ ഫെയ്‌സ്‌ബുക്ക്‌  വീഡിയോയ്ക് കീഴിൽ വരുന്ന പ്രതികരണങ്ങള്‍.