എത്ര വേഗമാണല്ലേ ആണുങ്ങൾ മൂവ് ഓൺ ചെയ്യുന്നത്! നടി വീണ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രെദ്ധ നേടുന്നു

മിനിസ്ക്രീൻ രംഗത്തൂടെ സിനിമയിലെത്തിയ നടിയാണ് വീണ നായർ. ഇപ്പോഴിതാ വീണ പങ്കുവച്ച ഒരു ഇൻസ്റ്റ സ്റ്റോറിയാണ് വൈറലായി മാറുന്നത്. സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹവും ശോഭിതയുടെ വിവാഹവും ചേർത്ത് ഇണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വീണ എത്തിയത്.എത്ര വേഗമാണല്ലേ ഒരു ബന്ധത്തിൽ നിന്നും ആണുങ്ങൾ മൂവ് ഓൺ ചെയ്യുന്നത് എന്ന തലകെട്ടിൽ വൈറലാകുന്ന വീഡിയോ ഏറെ അർഥങ്ങൾ നിറഞ്ഞതാണ്.ഒരു ബന്ധത്തിൽ നിന്നും, ഒരു സമയത്ത് അത്രയും സ്നേഹിച്ചവർ തമ്മിൽ പിരിയുക എന്നത് സ്ത്രീയെ സംബന്ധിച്ചടത്തോളം അത്രയും വേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ് മിക്ക സ്ത്രീകളുടെയും അഭിപ്രായം.

വ്യക്തി ജീവിതത്തിലും ഏറെ പ്രതിസന്ധികൾ നേരിട്ട വീണ നായർ ഭർത്താവുമായി പിരിഞ്ഞാണ് താമസം. ലീഗലി തങ്ങൾ വിവാഹമോചിതർ ആയിട്ടില്ലെന്നും മകന്റെ കാര്യങ്ങൾക്ക് എല്ലാം ഒരുമിച്ചാണെന്നും താരം  ഒരിക്കൽ പറയുകയുണ്ടായി.ആർ ജെ അമാൻ ഭൈമി ആയിരുന്നു വീണയുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചു ജീവിതത്തിൽ ഒന്നായവർ ആയിരുന്നു . എന്നാൽ ഇപ്പോൾ വീണക്ക് ഏക ആശ്വാസം മകൻ ആണെന്നാണ് നടി പറയുന്നത്.

സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായ വീണ ഇടക്ക് സൈബർ അറ്റാക്കും ഏറെ നേരിട്ടിരുന്നു. ഹാസ്യവും, വില്ലത്തി വേഷങ്ങളും ഈസിയായി കൈകാര്യം ചെയ്യുന്ന വീണ വെള്ളിമൂങ്ങയിൽ ചെയ്ത കഥാപാത്രം എടുത്തുപറയേണ്ടഒന്ന് തന്നെയായിരുന്നു , അതേസമയം താരം ബിഗ് ബോസിൽ എത്തിയതോടെ വലിയ മാറ്റങ്ങളും സംഭവിച്ചിരുന്നു.