
മിനിസ്ക്രീൻപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരങ്ങളായ എസ്.പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടൻമാർക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തത്. ഏറ്റവും പ്രിയപ്പെട്ട താരങ്ങൾക്കെതിരെ ഇത്തരമൊരു വാർത്ത വന്നപ്പോൾ ഉപ്പും മുളകും, മറിമായം, ചക്കപ്പഴം തുടങ്ങിയ സിറ്റ്കോമുകളുടെ ആരാധകർക്കും അതൊരു വലിയ ഞെട്ടലായിരുന്നു.
കാരണം താരങ്ങൾ എന്നതിലുപരി ഇവരെയല്ലാം കുടുംബാംഗങ്ങളെപ്പോലെ കണ്ട് സ്നേഹിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. കേസ് നിലവിൽ തൃക്കാക്കര പൊലീസിന് കൈമാറി.വിവാദങ്ങൾക്കിടയിലും തൻറെ ഫുൾ സപ്പോർട്ടുമായി നിൽക്കുകയാണ് സ്നേഹ .ഇരുവരും സീരിയൽ താരങ്ങളാണ് .സ്നേഹയും ശ്രീകുമാറും ഒന്നിക്കാൻ കാരണവും അത് തന്നെയായിരുന്നു .

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയൽ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് വിവരം. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ നടി മൊഴി നൽകിയിരുന്നു. സീരിയൽ രംഗത്ത് എസ്.പി ശ്രീകുമാറും ബിജു സോപാനവും പ്രവർത്തിച്ച് തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇത്തരമൊരു കേസും വിവാദവും ഇരുവരുടെയും പേരിൽ വരുന്നത് ആദ്യമായാണ്. വാർത്ത വന്നപ്പോൾ ആരാധകർക്ക് തുടക്കത്തിൽ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടുപേരും നാടകങ്ങളിൽ നിന്നും സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയവരാണ്. കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത് വാർത്തയായി എങ്കിലും എസ്.പി ശ്രീകുമാറോ ബിജു സോപാനമോ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഇരുവരും ഉപ്പും മുളകുമെന്ന സിറ്റ്കോമിന്റെ മൂന്നാം സീസണിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെ ജനപ്രീതിയുള്ള പരിപാടിയാണ് ഉപ്പും മുളകും.
ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്റെ മനോവീര്യത്തെ തകർക്കാൻ ഒപ്പമുള്ളവർ ഒരു പീഡന പരാതി നൽകിയാൽ മതി, ഇതാവണം ഭാര്യ പ്രൗഡ് ഓഫ് യു എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ. സ്നേഹയും ശ്രീകുമാറിനെപ്പോലെ തന്നെ അഭിനയത്തിൽ സജീവമാണ്. യുട്യൂബ് ചാനലുമായും നടി സജീവമാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികം. 2019ലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മറിമായത്തിലുള്ളവരെല്ലാം എത്തിയിരുന്നു. ഇപ്പോൾ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് കൂടിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സ്‌നേഹ മകന്‍ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും പ്രേക്ഷകര്‍ക്കായി മുടങ്ങാതെ പങ്കുവെയ്ക്കാറുണ്ട്. നടൻ എന്ന രീതിയിൽ ശ്രീകുമാർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത് മെമ്മറീസിൽ അഭിനയിച്ചശേഷമാണ്.











