ആർക്കുമില്ലാത്ത സ്വഭാവം ആയിരുന്നു തന്നിൽ അദ്ദേഹത്തെ അടുപ്പിച്ചത്! വിവാഹത്തിന്റെ കാരണവും അത് തന്നെ,ജ്യോതിക 

തമിഴകത്തു മാത്രമല്ല കേരളത്തിലും ഒരുപാടു ആരാധകരുള്ള ദമ്പതികൾ ആണ് സൂര്യയും, ജ്യോതികയും, ഇപ്പോൾ തങ്ങളുടെ വിവാഹത്തെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഞങ്ങൾ ഒരുമിച്ചു ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഞാൻ അദ്ദേഹത്തെ പ്രണയിച്ചു വിവാഹം കഴിക്കാൻ ഒരു കാരണമുണ്ട്, ആർക്കും ഇല്ലാത്ത സ്വഭാവം ആയിരുന്നു അദ്ദേത്തിന്, ഒരു സ്ത്രീയെ ബഹുമാനിക്കാൻ അദ്ദേഹത്തിന് നന്നായി അറിയാം.

അദ്ദേഹത്തിന്റെ കൂടെ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എനിക്ക് നൽകിയ ബഹുമാനം പറഞ്ഞറിയിക്കാൻ കഴിയില്ല, അദ്ദേഹത്തിന്റെ ആ ബഹുമാനം തന്നെയാണ് അദ്ദേഹത്തെ എന്നിൽ ആഘര്ഷിച്ചത്, അത് തന്നെയാണ് വിവാഹത്തിൽ കലാശിച്ചതും, അദ്ദേഹവുമായി അഭിനയിക്കുന്ന സമയത്തു സംവിധായകൻ നടിയുടെ ദേഹത്തെ തൊടാൻ പറഞ്ഞാൽ മാത്രമേ അദ്ദേഹം അങ്ങനെ ചെയ്‌യൂ ജ്യോതിക പറയുന്നു.

പൂവെല്ലാം കേട്ടുപാർ എന്ന ചിത്രത്തിൽ അദ്ദേഹം എന്നോട് മധുരമായ രീതിയിൽ ആയിരുന്നു സംസാരിച്ചത്. അദ്ദേഹം ഒരിക്കലും ഒരു അവസരവും മുതലെടുക്കില്ല, അദ്ദേഹത്തിന്റെ ഈ സ്വഭാവം എനിക്ക് വളരെ ഇഷ്ട്ടപെട്ടു, കൂടാതെ ഒരു മകൻ എന്ന നിലയിൽ അദ്ദേഹം മാതാപിതാക്കളോട് കാണിക്കുന്ന ബഹുമാനവും എനിക്കിഷ്ടമാണ്, അദ്ദേഹത്തിന്റെ ഈ സ്വഭാവം തന്നെയാണ് ഞങ്ങൾ വിവാഹം കഴിക്കാനുള്ള കാരണവും, ഇപ്പോൾ അദ്ദേഹം ഒരു അച്ഛൻ എന്ന നിലയിലും, ഭർത്താവ് എന്ന നിലയിലും വളരെ മികച്ചതാണ് ജ്യോതിക പറയുന്നു.