നല്ല കാലത്തു പുകയ്ക്കും, കഞ്ചാവിനും പിന്നാലെ പോകാതെ പത്തു കാശ് ഉണ്ടാക്കാൻ നോക്കുക, മഹേഷ് 

മലയാള സിനിമയിൽ ഒരിടക്ക് നിറഞ്ഞു നിന്ന വിഷയം ആയിരുന്നു ഇപ്പോളത്തെ നടന്മാരുടെ ലഹരി ഉപയോഗം, ഇപ്പോൾ നടൻ മഹേഷ് പുതുതലമുറ നടന്മാരോട് ഒരു ഉപദേശം പോലെ നൽകുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നമ്മൾക്ക് സിനിമയിൽ നിന്നും എപ്പോളും അവസരം ലഭിക്കാറില്ല, അഥവാ അങ്ങനെ ലഭിക്കുന്ന സമയത്തു പത്തുകാശ് ഉണ്ടാക്കി ജീവിക്കുക, ഇപ്പോൾ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും ഒരു നടന്മാരും കളയാതിരിക്കുക മഹേഷ് പറയുന്നു.

നല്ല സമയത്തു പുകക്കും, കഞ്ചാവിനും പിന്നാലെ പോകാതെ പത്തു കാശ് ഉണ്ടാക്കാനുള്ള കാര്യങ്ങൾ നോക്കുക. നമ്മൾ സിനിമയിൽ ഉള്ള കാലം നല്ല രീതിയിൽ പൈസ ഉണ്ടാക്കിയിട്ട് പിന്നെ എന്തിന്റെ പിന്നാലെയും വേണമെങ്കിൽ പോ, ഒരിക്കൽ ലോഹിതദാസ് തനിക്കൊരു ഉപദേശം നൽകിയത് ഇന്നും ഓർമയുണ്ട്, നീ കാശിനു വേണ്ടി അഭിനയിക്കരുത്, നല്ല വേഷങ്ങൾ വരുമ്പോൾ അത് ചെയ്യുക അപ്പോൾ തനിയെ പണം വരും മഹേഷ് പറയുന്നു.

എന്നാൽ അദ്ദേഹത്തിന്റെ ആ ഉപദേശം ഞാൻ അനുസരിച്ചിരുന്നില്ല, അതുകൊണ്ടാണ് ഞാൻ ഇന്ന് എങ്ങും എത്താതെ പോയത്, അന്ന് തുശ്ചമായ പ്രതിഫലത്തിൽ ആയിരുന്നു അഭിനയിച്ചത്, വീട്ടിൽ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇന്ന് ആണ് അഭിനയിച്ചതെങ്കിൽ തന്റെ തലവര തന്നെ മാറിയേനെ മഹേഷ് പറയുന്നു.