ഇപ്പോൾ താൻ മനസിലാക്കുന്നു!ഞങ്ങൾക്ക് എന്തോ നിങ്ങളോട് പറയാനുണ്ട്, ‘ദേവദൂതൻ’ നെ  കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ വൈറൽ  

മോഹൻലാൽ, സിബി മലയിൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് സിനിമ ആയിരുന്നു ദേവദൂതൻ, ഇപ്പോൾ ചിത്രത്തിന്റെ റീ റിലീസ് ആകുകയാണ്, 4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഓളവും ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.ഇപ്പോൾ ചിത്രത്തിന്റെ പ്രസ് മീറ്റിംഗിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്‌

ഇതൊരു  ഫിലിമിൽ ചിത്രീകരിച്ച ഒരു സിനിമയായിരുന്നു, ഞാൻ വിചാരിച്ചു ഇതിന്റെ പ്രിന്റോക്കെ നഷ്ട്ടപെട്ടിട്ടുണ്ടാകുമെന്നു, ആർക്കോ എന്തോ ആരോട് പറയാനുണ്ട് എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ, അതെ ഇപ്പോൾ താൻ മനസിലാക്കുന്നു, ഞങ്ങൾക്ക് എന്തോ നിങ്ങളോടു പറയാനുണ്ട്. മോഹൻലാൽ പറയുന്നു. ഒരു നടൻ എന്ന നിലയിൽ തനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സിനിമയാണ് ദേവദൂതൻ

ഈ സിനിമ എന്തുകൊണ്ട് അന്ന് ഓടിയില്ല എന്ന് ചോദിച്ചാൽ  കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊന്നും ഞാൻ പറയുന്നില്ല. ഒരുപക്ഷേ ആ സിനിമയുടെ അർഥം അന്ന് ആളുകളിൽ എത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ മറ്റു സിനിമകൾക്കൊപ്പം ഇറങ്ങിയിട്ടായിരിക്കാം. ഇതു മാത്രമല്ല, ഒരുപാട് നല്ല സിനിമകൾ ഓടാതിരുന്നിട്ടുണ്ട് അതുപോലെ ഈ സമയത്തു ഈ ചിത്രത്തിന്റെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിവരെയും ഈ സമയത്തു ഓർക്കുന്നു എന്നും മോഹൻലാൽ പറയുന്നു