
കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ വിവാഹം. വരനും വധുവിനും ആശംസകള്‍ നേര്‍ന്ന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്ക് വച്ചിരുന്നു. ഇതിന് താഴെ നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് ഒരുപാട് പേരാണ് കമന്റുകള്‍ ഇട്ടത്. ഈ കമന്റുകള്ക്കിടെയുള്ള ഒരു കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടായെന്നായിരുന്നു മുകേഷിനോട് ഒരാള്‍ ചോദിച്ചത്. എന്നാല്‍ അതിന് നടന് നല്കിയ കിടുക്കന്‍ മറുപടിയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
‘എടുക്കുന്നതാണല്ലോ പ്രശ്നം’ എന്നായിരുന്നു മുകേഷിന്റെ മറുപടി. കൂടെ പൊട്ടിച്ചിരിയ്ക്കുന്ന ഒരു ഇമോജിയും താരം പങ്കുവച്ചു. എന്തായാലും മുകേഷിന്റെ മറുപടി കമന്റിന് അഞ്ച് ആയിരത്തില്‍ അധികം ലൈക്കുകളും അത്രയോളം തന്നെ കമന്റുകളും കിട്ടിക്കഴിഞ്ഞു. ട്രോളന്മാരും മുകേഷിന്റെ റിപ്ലേ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു.
മുകേഷിന്റെ ഒരു ഫോണ്‍കോള്‍ കുറച്ച് നാള് മുന്‍പ് വൈറലായിരുന്നു. അന്തസ് വേണമെടാ അന്തസ്…എന്ന് മുകേഷ് പറഞ്ഞ ഡയലോഗും വമ്പന്‍ ഹിറ്റായിരുന്നു.
പിന്നീട് ഇ-ബുള്‍ജെറ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുകേഷിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ച ആ ഫോണ്‍ കോള്‍ റെക്കോര്‍ഡും വൈറലായിരുന്നു.
അതിനാലാണ് മുകേഷ് ഇത്തരത്തിലൊരു കമന്റിട്ടതെന്നാണ് ആരാധകരുടെ പക്ഷം.











