
നടന്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നിര്‍മ്മാതാവ് സാം ജോര്‍ജ് എബ്രഹാം. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ കോ പ്രൊഡ്യൂസര്‍ ആണ് സാം, തന്റെ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായ സംഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സാം, അതും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ, ഉണ്ണി മുകുന്ദനുമായി, ഗെറ്റ്-സെറ്റ് ബേബിയുടെ കോ- പ്രൊഡ്യൂസര്‍ ആയി കഴിഞ്ഞ 15 മാസത്തെ യാത്ര, ഫെബ്രുവരി 21ന് എന്റെ ആദ്യ സിനിമ സംരംഭമായ ഗെറ്റ് സെറ്റ് ബേബി റിലീസിന് ഒരുങ്ങുകയാണ്.

എന്റെ ഈ സിനിമയുടെ പ്രാരംഭനടപടികള്‍ തുടങ്ങിയ സമയത്തുതന്നെ ചില സിനിമ സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ നേരിട്ട കുറെയേറെ ചോദ്യങ്ങളുണ്ട്, എന്ത് കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയുന്നു ? ഉണ്ണിയെ വച്ചു ആരേലും സിനിമ ചെയ്യുമോ? ഉണ്ണിയുടെ സിനിമക്ക് ഇത്ര ബഡ്ജ്‌റ്റൊ? ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല ,അത് സിനിമയെ ബാധിക്കില്ലേ . ഉണ്ണി ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാറില്ല . ഒന്നിനെയും പിന്തുണക്കയും ഇല്ല. ഉണ്ണിക്ക് പെട്ടെന്ന് മൂഡ്സ്വിങ്‌സ് വരും, അത് ചിത്രത്തെ വല്ലാതെ ബാധിക്കും. അവസാനം നിങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരും.
എന്നാൽ ഈ ആശങ്ക ഇല്ലാതാക്കി ഉണ്ണി. കഴിഞ്ഞ 15 മാസത്തെ എന്റെ ഈ സിനിമയില്‍ ഉള്ള യാത്രയില്‍ എനിക്ക് ഉണ്ണി മുകുന്ദനെ കുറിച്ച് തോന്നിയ കാര്യങ്ങള്‍ മുകളിലുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം ആകും. ഉണ്ണി മുകുന്ദന്‍ ഒരു ജെം ഓഫ് എ പേഴ്‌സണ്‍ ആണ്. ആ ഉറച്ച മസിലികളും വലിയ ബോഡിയുടെ പിന്നില്‍ വളരെ സിംപിള്‍, ഹംബിള്‍, ക്യൂട്ട്, എല്ലാവര്‍ക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ നമ്മുടെ ഒരു സ്വന്തം പയ്യന്‍ എന്നൊരു വ്യക്തിത്വം ഉണ്ട്. അത് ഉണ്ണിയുടെ കൂടെ കുറച്ചു ദിവസങ്ങള്‍ ചെലവഴിച്ചാല്‍ അത് മനസിലാകും. ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നതാണ്. ഈ ഇന്‍ഡസ്ട്രിയില്‍ കാണാന്‍ കഴിയാത്തതും അതുതന്നെയാണ്. ശരിക്കും ഒരു താരജാഡയില്ലാത്ത നടൻ ആണ് ഉണ്ണി, ഗെറ്റ് സെറ്റ് ബേബിയില്‍ ഉണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘നമ്മള്‍ സിന്‍സിയര്‍ ആയി വര്‍ക്ക് ചെയ്താല്‍ ദൈവം നമ്മുടെ കൂടെ ഉണ്ടാവും’ അതാണ് ഉണ്ണിയെ മലയാള സിനിമയില്‍ ഇന്ന് ഈ നിലയില്‍ എത്തിച്ചതും. ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ, സാം പറയുന്നു












