
സോഷ്യൽ മീഡിയയിലൂടെ തന്നെ പരിഹസിച്ചെത്തിയ ആൾക്ക് മറുപടി നൽകി എത്തുകയാണ് സംവിധായകൻ ഒമർ ലുലു, നടിയും നിർമാതാവുമായ ഷീലു എബ്രഹാമിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴാണ് ശ്രദ്ധിച്ചില്ലെങ്കിൽ കേസ് വരുമെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ കണ്ടക ശനി തീർന്നെന്നാണ് ഒമർ ഇതിനു മറുപടിയായി പറഞ്ഞത്. തന്റെ സിനിമയുടെ പേരിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലും പലപ്പോഴും ഒമര്‍ ലുലു വിവാദത്തില്‍ പെട്ടിട്ടുള്ള സംവിധായകനാണ്.’ബാഡ് ബോയ്‌സ്’ ആണ് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ. നടി കൂടിയായ ഷീലു എബ്രഹാം ആണ് സിനിമയുടെ നിര്‍മ്മാതാവ്.

പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എനിക്ക് ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍ എന്നാണ് ഒമര്‍ ലുലു ഷീലുവിനെക്കുറിച്ച് കുറിപ്പില്‍ പറയുന്നത്. തനിക്ക് അവസരം നല്‍കിയ ഷീലുവിനും അബാം മൂവീസിനും നന്ദി പറയുകയും ചെയ്യുന്നുണ്ട്, പിന്നാലെ കമന്റില്‍ ഒരാള്‍ ഒമര്‍ ലുലുവിനെ പരിഹസിച്ചു കൊണ്ടെത്തുകയായിരുന്നു. ചെങ്ങായി തോളിലൊക്കെ കയ്യിട്ട് നില്‍ക്കുമ്പോ ശ്രദ്ധിച്ചോ. അല്ലങ്കില്‍ അടുത്ത കേസ് വരും. നിങ്ങള്‍ക് കണ്ടക ശനി ആണ്. എന്നായിരുന്നു കമന്റ്.

പിന്നാലെ ഒമര്‍ ലുലു മറുപടിയുമായി എത്തി. കണ്ടക ശനി തീര്‍ന്നു എന്നായിരുന്നു, പിന്നാലെ ധാരാളം പേരാണ് പ്രതികരണങ്ങളുമായെത്തിയത്. തീര്‍ന്നതോ അതോ തീര്‍ത്തതോ. രണ്ട് ആയാലും ബെസ്റ്റ് ടൈം ആണ് എല്ലാം കൊണ്ടു എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഷീലു എബ്രാഹാമിനൊപ്പം നല്‍കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ഒമര്‍ ലുലു നന്ദി പറഞ്ഞത്. ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഒന്നിച്ച,ബഡ്ജറ്റ് കൂടിയ ചിത്രമാണ്ബാഡ് ബോയ്സ് .സിനിമ ഷൂട്ടിംഗിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എനിക്ക് ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍’ എന്നാണ് ഒമര്‍ ലുലു ഷീലുവിനെക്കുറിച്ച് കുറിപ്പില്‍ പറയുന്നത്. തനിക്ക് അവസരം നല്‍കിയ ഷീലുവിനും അബാം മൂവീസിനും നന്ദി പറയുകയും ചെയ്യുന്നുണ്ട് ഒമര്‍ ലുലു.











