
സിനിമാപ്രേമികൾ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘തുടരുമിൻ്റെ’ ട്രെയ്‌ലര്‍ റിലീസ് ചെയ്തു, ചിത്രത്തിന്റെ അണിയറപ്രവർത്തകർ. തരുൺ മൂർത്തി സംവിധാനവും എം. രഞ്ജിത്ത് നിർമാണവും നിർവഹിച്ച ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് കെ. ആർ സുനിൽ, തരുൺ മൂർത്തി എന്നിവരാണ്. ചിത്രത്തിൽ മോഹൻലാൽ, ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രത്തിൽ ഒരു വിൻ്റേജ് ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഒരു ഫാമിലി എൻ്റർടെയ്ൻമെൻ്റ് സസ്പെൻസ് ചിത്രമായിരിക്കും തുടരും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
ചിത്രം കോമഡിയിലൂടെയാണ് തുടക്ക൦ കുറിക്കുന്നതെങ്കിലും അവസാനം ചിത്രം സസ്പെൻസുകളാണ് കാണിക്കുന്നുത്,ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അംബാസിഡർ കാറും, ഷൺമുഖവും തമ്മിലുള്ള ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന എന്നിവർക്ക് പുറമെ ബിനു പപ്പു, മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.കൂടാതെ ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് ചിത്രത്തിൽ.
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിൽ, മോഹൻലാലും ശോഭനയും , 15 വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ട് തന്നെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമകൂടിയാണ് തുടരും. ഷാജി കുമാർ ചിത്രത്തിൻ്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു.












