
എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഉർവശി,സിനിമക്കാരിൽ പലർക്കും ജാഡ ആണെന്ന് താൻ കേൾക്കാറുണ്ടെന്നും അത് തന്നെയും പലരും വിശേഷിപ്പിച്ചിട്ടുണ്ടെന്നും പറയുകയാണ് നടി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. തന്നെ കുറിച്ച് അങ്ങനെ പറയുന്നത് തനിക്ക് കൃതൃമമായ ഒരു ചിരി വരാറില്ല, എനിക്ക് ഒട്ടും പരിചയമില്ലാത്ത ആളുകളെ കാണുമ്പൊൾ ഞാൻ അവരെ നോക്കി ചിരിക്കാറില്ല, അപ്പോൾ എന്റെ മുഖത്ത് സ്വാഭാവികമായി ഒരു എക്സ്പ്രെഷൻ മാത്രമേ വരാറുള്ളൂ.

എന്റെ ആ ഭാവം കാണുമ്പൊൾ അവരുടെ വിചാരം ഞാൻ ഒരു ജാഡക്കാരി ആണെന്നാണ് ഉർവശി പറയുന്നു. അങ്ങനെ പലരും പറയുന്നത് താൻ കേട്ടിട്ടുണ്ട് എന്നും നടി പറഞ്ഞു. അതുപോലെ സിനിമയുടെ തിരക്ക് ഒക്കെ കഴിയുമ്പോൾ അമ്പലത്തിൽ പോകുന്ന പതിവ് തനിക്കുണ്ട്. തന്റെ സങ്കടങ്ങൾ ദൈവത്തോട് പറയുമ്പോൾ ഒരുപരിചയവുമില്ലാത്ത ആളുകൾ വന്നിട്ട് തന്നോട് നടൻ കമൽ ഹാസനെ പറ്റിചോദിക്കും. അങ്ങനെത്തെ ചോദ്യങ്ങൾ എന്നെ ഇറിറ്റേറ്റ് ചെയ്യാറുമുണ്ട് ഉർവശി പറയുന്നു.
എങ്കിലും ആ ദേഷ്യം ഞാൻ ആരോടും കാണിക്കാതിരിക്കാൻ കുറെ പാടുപെടാറുണ്ട്, എന്നാൽ അപ്പുറത്ത് നിൽക്കുന്നവർക്ക് അതൊന്നും മനസിലാകാറില്ല. അപ്പോൾ പലരോടും അവർ പറയും തനിക്ക് ജാഡ ആണെന്ന്, ചിലപ്പോൾ ഞാൻ ജാഡ ആണെന്നുള്ള കാര്യം ആസ്വദിക്കുകയും ചെയ്യും ഉർവശി പറഞ്ഞു.












