
മഞ്ജു വാര്യർ, ഫഹദ് , അമിതാഭ് ബച്ചൻ , തുടങ്ങിയ വമ്പൻ തറ നിര അണിനിരക്കുന്ന രജിനികാന്ത് ചിത്രം ‘വേട്ടയ്യൻ’ ഈ ഒക്ടോബർ 10 നു റിലീസിനെത്തുകയാണ് . 33 വർഷങ്ങൾക്കിപ്പുറം സൂപ്പർസ്റ്റാർ രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന വലിയ പ്രത്യേകതയും ചിത്രത്തിനുണ്ട് . ടി ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
മാത്രമല്ല മഞ്ജു വാര്യർ രജനികാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘വേട്ടയ്യൻ’. പാട്രിക് എന്ന ഒരു കള്ളൻ വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത് . ഇപ്പോൾ 160 കോടി ബഡ്ജറ്റിൽ നിർമിച്ച ഈ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് ചർച്ചയാവുന്നത് . കൊയ്‌മോയ് എന്ന വെബ്സൈറ്റാണ് ഇപ്പോൾ താരങ്ങളുടെ പ്രതിഫല വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് .

ചിത്രത്തിനായി 125 കോടിയാണ് രജിനികാന്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ . അഭിതാഭ് ബച്ചന് 7 കോടിയും 2 കോടി മുതൽ 4 കോടിവരെയാണ് ഫഹദിന്റെ പ്രതിഫലം . എന്നാൽ ചിത്രത്തിനായി മഞ്ജു വാര്യർ വാങ്ങിയ തുക രണ്ടര കോടി മുതൽ മൂന്ന് കോടി വരെയാണ് . തെലുങ്ക് സ്റ്റാർ റാണ ദഗ്ഗുപതി 5 കോടി രൂപയും റിതിക സിംഗ് 25 ലക്ഷവുമാണ് കൊടുത്തിരിക്കുന്നതെന്നാണ് വിവരങ്ങൾ .

തമിഴ്- തെലുങ്ക് ഇന്ടസ്ട്രികളിൽ ഫഹദിനുള്ള മാർക്കറ്റ് മൂലമാണ് ഈ ഉയർന്ന പ്രതിബലത്തിലേക്ക് എത്തിച്ചത് . മാമന്നൻ , പുഷ്പ, വിക്രം തുടങ്ങിയ മെഗാ ഹിറ്റ് ചിത്രങ്ങൾക്കു ശേഷമാണു ഫഹദ് ഇപ്പോൾ വെട്ടയ്യനിൽ വേഷമിടുന്നത് . എന്നാൽ അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജുവിന്റെ നാലാം ചിത്രമാണിത് . ഇതുവരെ മഞ്ജു ചെയ്ത അസുരൻ , തുനിവ് എന്നി ചിത്രങ്ങൾ മികച്ച വിജയം നേടിയ ചിത്രങ്ങളാണ് . വിജയസേതുപതി ചിത്രം വിടുതലൈ 2 ആണ് ഇനി മഞ്ജുവിന്റേതായി ഇറങ്ങാനിരിക്കുന്ന തമിഴ് ചിത്രം .

മാത്രമല്ല ഹിറ്റമേക്കർ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ ‘മനസിലായോ’ എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ട് ഇപ്പോളത്തെ ട്രൻഡിങ് ചാർട്ടിൽ ഇടം നേടിയ പാട്ടാണ് .











