എന്റെ കുഞ്ഞുങ്ങൾ ചെറുതായിരുന്നപ്പോൾ അവർക്ക് മുന്നാലെ ഞാൻ നടന്നു! എന്നാലിപ്പോൾ ഞാൻ അവരെ ആശ്രയിക്കുന്നു; മമ്മൂട്ടി

മലയാളസിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്, ലോകത്തെ കുറിച്ച് ഒരുവൻ പഠിച്ച് തുടങ്ങുന്നത് രക്ഷിതാക്കളിൽ നിന്നാണ്എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ഇതെല്ലാം നേരെ തിരിച്ചാകും, എന്റെ കുഞ്ഞുങ്ങൾ ചെറുതായിരുന്ന കാലത്ത് ഞാൻ മുമ്പിൽ നടക്കും അവർ എനിക്ക് പിറകെ വരും. കാരണം ആ സമയത്ത് അവരെക്കാൾ കൂടുതൽ കാര്യ വിവരവും ലോക വിവരവും എനിക്ക് കൂടുതലായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറി. ഞാൻ എന്റെ മക്കൾക്ക് പിന്നിലാണ് നടക്കുന്നത്, മക്കളാണ് മുന്നിൽ നടക്കുന്നത്, മമ്മൂട്ടി പറയുന്നു.

കാരണം എന്നെക്കാൾ കൂടുതൽ കാര്യ വിവരങ്ങളും എന്നെക്കാൾ കൂടുതൽ ലോക വിവരവും എന്റെ മക്കൾക്കാണ്. സത്യം പറഞ്ഞതാണ് ഞാൻ. പണ്ട് വെളിനാടുകളിൽ പോകുമ്പോൾ മക്കൾ കുഞ്ഞുങ്ങളാണ്. അവർക്ക് ഒന്നും അറിയാത്തതുകൊണ്ട് അവർ എന്റെ പുറകിൽ വരും. ഇപ്പോൾ ഞാൻ അവരുടെ പിറകെ പോകും. മക്കൾ മുതിർന്നശേഷം താൻ എല്ലാ കാര്യങ്ങൾക്കും അവരെ ആശ്രയിക്കാറുണ്ടെന്ന് മെ​ഗാസ്റ്റാർ പറയുന്നു. അത് പക്ഷെ പല പിതാക്കന്മാരും സമ്മതിക്കുന്നില്ലാ, മമ്മൂട്ടി പറയുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള നടന്റെ ഈ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്, മകൻ ദുൽഖർ സൽമാനെക്കാൾ ഫാഷന്റെ കാര്യത്തിലും ​സോഷ്യൽമീഡിയ ട്രെന്റിന്റെ കാര്യത്തിലും ഇലക്ട്രിക്ക് ​ഗാഡ്ജെറ്റുകളുടെ കാര്യത്തിലും മമ്മൂട്ടി ഒരുപിടി മുന്നിലാണ്. അടുത്തിടെയാണ് മമ്മൂട്ടിക്ക് കാൻസർ ബാധിതനാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നത് . എന്നാൽ അതെല്ലാം നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തള്ളി. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ സിനിമാ തിരക്കുകളിൽ നിന്നെല്ലാം വിട്ട് മാറി വിശ്രമ ജീവിതം നയിക്കുകയാണ്.