ഭ്രമയുഗത്തിൽ കട്ടവില്ലനിസ്സം കാണാൻ കഴിയുമോ?  മറുപടിയുമായി മമ്മൂട്ടി 

സിനിമാപ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ഇപ്പോൾ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിൽ  മാധ്യമപ്രവർത്തകരുടെ  ചോദ്യത്തിന് ഉത്തരം നല്കുകയാണ് മമ്മൂട്ടി, ഈ ചിത്രത്തിൽ നെഗറ്റീവ് ക്യാരക്ടർ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത് അപ്പോൾ ചിത്രത്തിൽ കട്ടവില്ലനിസം കാണാൻ കഴിയുമോ എന്നാണ് മധ്യപ്രവർത്തകന്റെ ചോദ്യം, അതിനുള്ള മറുപടിയാണ് മമ്മൂട്ടി നൽകുന്നത്, അപ്പോൾ താനിതുവരെയും പറഞ്ഞതൊന്നും മനസിലായില്ലേ എന്ന് ചിരിച്ചു കൊണ്ട് താരം പറയുന്നു

ഒരു വില്ലൻ എന്ന് പറയാൻ കഴിയുന്നതിനു മുൻപുള്ള കാലഘട്ടമാണ് ഇതിൽ പറയുന്നത്, ഇനിയിപ്പോൾ അധിക ദിവസം ഒന്നുമില്ലല്ലോ, പിന്നെ ചിലപ്പോൾ ഷേക്‌സ്‌ഫിയർ നാടകങ്ങളിൽ ചിലപ്പോൾ വില്ലനിസം കാണുമായിരിക്കും, നമ്മൾ കാണുന്ന ദുഷ്ട്ട കഥാപാത്രങ്ങളെ ചിലപ്പോൾ ആ സമയത്തു വില്ലൻ യെന്നായിരിക്കുമോ വിളിക്കുന്നത് അതിന് കുറിച്ച് എനിക്കറിയില്ല, ഈ കഥാപാത്രത്തിന് നല്ല മിസ്റ്ററിയാണുളത്,

ആ മിസ്റ്ററി ഞാൻ ഇപ്പോൾ പറഞ്ഞാൽ നിങ്ങൾക്ക് തീയറ്ററിൽ സിനിമ കാണാനുള്ള ത്രില്ല് പോകും, പിന്നെ ഈ സിനിമയിൽ കഥപാത്രങ്ങൾ മാത്രമേ ഉള്ളൂ അല്ലാതെ വില്ലൻ, നായകൻ എന്നൊന്നുമില്ല. അത്പോലെ ഈ സിനിമ ധര്മ്മം , അധർമ്മം എന്നൊന്നും വേർതിരിച്ചു പറയാൻ കഴിയില്ല, നിങ്ങൾ ആണ് ഈ സിനിമ കണ്ടു എല്ലാം വേർതിരിക്കേണ്ടത് മമ്മൂട്ടി പറയുന്നു,