
അളിയൻസ് എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി സൗമ്യ ഭാഗ്യ നാഥൻ പിള്ള ഇപ്പോൾ താൻ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഈ അഭിനയ രംഗത്തേക്ക് എത്തിയതെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, താൻ സ്‌കിറ്റുകൾ ചെയ്യ്താണ് സീരിയലിലേക്ക് എത്തിയത്, അതിനു മുൻപ് താൻ ഒരു റിസോർട്ടിൽ ഡാൻസർ ആയി ജോലി ചെയ്യ്തു സൗമ്യ പറയുന്നു.

അവിടെ ടൂറിസ്റ്റുകൾക്ക് വേണ്ടി ആയിരുന്നു ഡാൻസ് ചെയ്യ്തത്, നല്ല ശമ്പളംവും ലഭിച്ചിരുന്നു, അങ്ങനെയാണ് അളിയൻസിലെ ലില്ലി എന്ന കഥപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണനം കിട്ടിയത്. ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ശേഷമാണ് താൻ ഇങ്ങനൊരു നിലയിൽ എത്തിച്ചേർന്നത്, എന്റെ ജീവിത യാത്ര വളരെ അത്ഭുതമാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ വെറും സാധാരണ കുടുംബമായിരുന്നു, നാലു പെൺകുട്ടികൾ ആണുള്ളത്.അന്ന് ഞങ്ങളെ പഠിപ്പിക്കാൻ അമ്മ ഒരുപാടു ബുദ്ധിമുട്ടിയിരുന്നു, ഒന്നുപോലെയാണ് ഞങ്ങൾ വളർന്നത്.

മിക്കപ്പോളും സ്കൂളിൽ പഠിക്കുന്ന സമയത്തു ഫീസ് പോലും അടക്കാൻ പറ്റിയിട്ടില്ല, സത്യത്തിൽ അമ്മ എങ്ങനെയാണ് ഞങ്ങളെ ഇത്രയും പഠിപ്പിച്ചതെന്നു മനസിലാകുന്നില്സ്, പിന്നെ സ്വന്തമായി ഒരു വീട് പോലുമില്ലായിരുന്നു, എവിടെങ്കിലും ഡാൻസ് ഉണ്ടെങ്കിൽ അവിടെ തെരഞ്ഞപിടിച്ചു ഡാൻസ് ചെയ്‌യും അതാണ് ജീവിത മാർഗ്ഗവും, ഈ ഒരു കാര്യം കൊണ്ടാണ് അയലത്തു് പോയി 100 രൂപ എങ്കിലും കടം വാങ്ങിക്കുന്നത്.ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ട അമ്മ ഇപ്പോൾ കിടപ്പിലാണ് അതാണ് ഇപ്പോളത്തെ സങ്കടം, ഈ സങ്കടത്തിലേ ഒരു സന്തോഷമെന്ന് പറയുന്നത് അളിയൻസിലെ അഭിനയം ആണ് സൗമ്യ പറയുന്നു












